Latest News

ന്യൂനപക്ഷപദവി: ബിജെപി നേതാവിന്റെ ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രത്തിന് നോട്ടിസ് അയച്ചു

ന്യൂനപക്ഷപദവി: ബിജെപി നേതാവിന്റെ ഹരജിയില്‍ സുപ്രിംകോടതി കേന്ദ്രത്തിന് നോട്ടിസ് അയച്ചു
X

ന്യൂഡല്‍ഹി: ന്യൂനപക്ഷ പദവിയെക്കുറിച്ച് വ്യക്തതവരുത്തണമെന്നാവശ്യപ്പെടുന്ന ഹരജിയില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടിസ് അയച്ചു. ബിജെപി നേതാവ് അശ്വിന്‍ കുമാര്‍ ഉപാധ്യായയാണ് ഇതുസംബന്ധിച്ച ഹരജി നല്‍കിയത്. ന്യൂനപക്ഷപദവി സംബന്ധിച്ച് വ്യക്തതവരുത്തണമെന്നും ന്യൂനപക്ഷങ്ങളെ തിരിച്ചറിയുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കണമെന്നുമാണ് ഹരജിക്കാരന്റെ ആവശ്യം.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനും ജസ്റ്റിസുമാരായ ബോബണ്ണ, വി രാമസുബ്ര്ഹ്മണ്യന്‍ തുടങ്ങിയവര്‍ അംഗങ്ങളായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ നിയമം, 1992ലെ 2സി വകുപ്പിനെയും ഹരജിക്കാരന്‍ ചോദ്യം ചെയ്യുന്നുണ്ട്. ഒരു സമുദായത്തിന് ന്യൂനപക്ഷപദവി നല്‍കുന്നതിന് കേന്ദ്രത്തിന് അധികാരം നല്‍കുന്ന വകുപ്പാണ് 2 സി.

അരുണാചല്‍ പ്രദേശ്, അസം, ഗോവ, ജമ്മു കശ്മീര്‍, ലക്ഷദ്വീപ്, മണിപ്പൂര്‍, മേഘാലയ, മിസോറം, നാഗാലാന്‍ഡ്, പഞ്ചാബ്, തമിഴ്‌നാട്, ഉത്തര്‍പ്രേദശ്, കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ ശരിയായ രീതിയിലല്ല നടപ്പാക്കുന്നതെന്ന് ഉപാധ്യായ വാദിക്കുന്നു.

ന്യൂനപക്ഷങ്ങള്‍ക്ക് നീക്കിവയ്ക്കുന്ന ഫണ്ട് അതിനര്‍ഹരല്ലാത്ത വിഭാഗങ്ങള്‍ കയ്യടക്കുന്നുവെന്നും അത് സംസ്ഥാന അടിസ്ഥാനത്തില്‍ ന്യൂനപക്ഷ പദവി നിശ്ചയിക്കാനുള്ള നടപടി സ്വീകരിക്കാത്തതിന്റെ ഭാഗമാണ് ഇതെന്നുമാണ് ഹരജിക്കാരന്റെ വാദം.

യഥാര്‍ത്ഥത്തിലുള്ള ന്യൂനപക്ഷത്തെ നിയമപരമായി അംഗീകരിക്കാത്തതുകൊണ്ട് ന്യൂനപക്ഷങ്ങള്‍ക്ക് നീക്കിവച്ച ഫണ്ട് മറ്റുള്ളവര്‍ കയ്യടക്കുകയാണ്. അത് മതം, ജാതി, വംശം, ലിംഗം, പ്രദേശം തുടങ്ങിയവയുടെ അടിസ്ഥാനത്തില്‍ വിവേചനം പാടില്ലെന്ന ഭരണഘടനയുടെ അടിസ്ഥാനആശയത്തിന്റെ ലംഘനമാണെന്നും ഹരജിയില്‍ വാദിക്കുന്നു.

വിവാഹമോചനക്കേസുകളില്‍ ചെലവും ജീവനാംശവും നല്‍കുന്നതിലെ മത, ലിംഗ വിവേചനം ഒഴിവാക്കണമെന്നാവശ്യപ്പെട്ടും ദത്തെടുക്കല്‍ നിയമത്തിലെ വിവേചനം ഒഴിവാക്കണമെന്നാവശ്യപ്പെട്ടും ഇയാള്‍ നേരത്തെ സുപ്രിംകോടതിയെ സമീപിച്ചിരുന്നു.

Next Story

RELATED STORIES

Share it