- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മിസോറാമില്‍ വീണ്ടും ഭൂചലനം; ആളപായമില്ല
ചാമ്പയില്‍ നിന്നും 31 കിലോ മീറ്റര്‍ തെക്ക് പടിഞ്ഞാറ് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
ഐസ്വാള്‍: മിസോറാമില്‍ വീണ്ടും ശക്തമായ ഭൂചലനം. രാവിലെ 8 മണിയോട് കൂടിയാണ് റിക്ടര്‍ സ്‌കെയില്‍ 4.1 തീവ്രത രേഖപ്പെടുത്തി ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ചാമ്പയില്‍ നിന്നും 31 കിലോ മീറ്റര്‍ തെക്ക് പടിഞ്ഞാറ് മാറിയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ രണ്ടാമത്തെ ശക്തിയായ ഭൂചലനമാണ് മിസോറാമില്‍ ഉണ്ടാകുന്നത്. കഴിഞ്ഞ ദിവസം വൈകീട്ട് 7.17 നും പ്രദേശത്ത് ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടര്‍ സ്‌കെയില്‍ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്.
കഴിഞ്ഞ ഞായറാഴ്ച മുതല്‍ മിസോറാമില്‍ തുടര്‍ച്ചയായ ഭൂചലനങ്ങള്‍ അനുഭവപ്പെടുന്നുണ്ട്. റിക്ടര്‍ സ്‌കെയില്‍ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഞായറാഴ്ച ഉണ്ടായത്. തുടര്‍ന്ന് കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതില്‍ തിങ്കളാഴ്ച അനുഭവപ്പെട്ട ഭൂചലനമാണ് ഏറ്റവും ശക്തി കൂടിയത്.
RELATED STORIES
സ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില്‍ പിഴയടച്ചില്ലെങ്കില്‍ സംഭല്‍ എംപി സിയാവുര്‍...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില്‍ വെടിവച്ചിട്ടത് ഹൂത്തികള്‍ (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്‍ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMT