Latest News

സംരംഭകത്വ തട്ടിപ്പ്, മുഖ്യ സൂത്രധാരൻ എ എൻ രാധാകൃഷ്ണനെതിരേ കേസെടുക്കാൻ ഇടത് സർക്കാരിന് മുട്ട് വിറക്കുന്നു:എം എം താഹിർ

സംരംഭകത്വ തട്ടിപ്പ്, മുഖ്യ സൂത്രധാരൻ എ എൻ രാധാകൃഷ്ണനെതിരേ കേസെടുക്കാൻ ഇടത് സർക്കാരിന് മുട്ട് വിറക്കുന്നു:എം എം താഹിർ
X

കൊച്ചി: കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക കുറ്റകൃത്യമായ സംരംഭകത്വ തട്ടിപ്പ് കേസിന്റെ മുഖ്യാസൂത്രധാരനായ, ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ടും കോർ കമ്മിറ്റി അംഗവുമായ എ എൻ രാധാകൃഷ്ണനെതിരെ കേസെടുക്കാൻ കേരള സർക്കാരിന് മുട്ടു വിറയ്ക്കുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി എം എം താഹിർ ആരോപിച്ചു.

സംരംഭകത്വ തട്ടിപ്പ് കേസിൽ എ എൻ രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എസ്ഡിപിഐ എറണാകുളം ജില്ലാ കമ്മിറ്റി നടത്തിയ കമ്മീഷണർ ഓഫീസ് മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപിയുടെ ബ്ലാക്ക്മെയിൽ വാൾതലപ്പിന് മുന്നിൽ പകച്ചു നിൽക്കുകയാണ് പിണറായിയും സിപിഎമ്മും.

കൊടകര കേസിൽ സുരേന്ദ്രനെ രക്ഷപെടുത്തിയത് പോലെ പാതിവില തട്ടിപ്പു കേസിൽ എഎൻ രാധാകൃഷ്ണനെ രക്ഷപെടുത്താൻ ബിജെപി-സിപിഎം ധാരണയുണ്ടെന്നും മുഖ്യ സൂത്രധാരനായിട്ട് പോലും രാധാകൃഷ്ണനെ അറസ്റ്റ് ചെയ്യാത്തത് രാഷ്ട്രീയ ഒത്തുകളിയുടെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ വൈസ് പ്രസിഡന്റ് സുധീർ ഏലൂക്കര അദ്ധ്യക്ഷനായ മാർച്ചിൽ ജില്ലാ ജനറൽ സെക്രട്ടറി കെ എം ലത്തീഫ്, സെക്രട്ടറിമാരായ എൻ കെ നൗഷാദ്, ബാബു വേങ്ങൂർ, നാസർ എളമന, സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ എ മുഹമ്മദ് ഷമീർ, എന്നിവർ സംസാരിച്ചു.

അറഫാ മുത്തലിബ്‌, സിറാജ് കോയ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിഹാബ് പടന്നാട്ട്, ഷാനവാസ് സി.എസ്, സനൂപ് പട്ടിമറ്റം , മണ്ഡലം പ്രസിഡൻ്റ് മരായ അൽത്താഫ് എം. എ , സൈനുദ്ദീൻ പള്ളിക്കര , അഷറഫ് പള്ളുരുത്തി , സാദിക്ക് എലൂക്കര , സുബൈർ ക്കപ്പിള്ളി എന്നിവർ മാർച്ചിന് നേതൃത്വം കൊടുത്തു.


Next Story

RELATED STORIES

Share it