Latest News

മൊബൈല്‍ ഫോണ്‍ ദുരുപയോഗം; ജനമൈത്രി നാടകം 'തീക്കളി' നൂറുവേദി പിന്നിട്ടു

മൊബൈല്‍ ഫോണ്‍ ദുരുപയോഗം; ജനമൈത്രി നാടകം തീക്കളി നൂറുവേദി പിന്നിട്ടു
X

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ ദുരുപയോഗത്തിനെതിരെയുള്ള ബോധവല്‍ക്കരണത്തിനായി കേരള പോലിസ് തയ്യാറാക്കിയ നാടകം നൂറു വേദികള്‍ പൂര്‍ത്തിയാക്കി. നൂറാമത് അവതരണം പട്ടം കേന്ദ്രീയ വിദ്യാലയത്തില്‍ നടന്നു. മൊബൈല്‍ ഫോണിന്റെ ദുരുപയോഗം സംബന്ധിച്ച് കുട്ടികളെ ബോധവത്ക്കരിക്കുന്നതിനാണ് 'തീക്കളി' എന്ന പേരില്‍ നാടകം ജനമൈത്രി പോലിസ് തയ്യാറാക്കി അവതരിപ്പിക്കുന്നത്.

ജനമൈത്രി നാടക സംഘത്തിലെ പോലിസ് ഉദ്യോഗസ്ഥരാണ് അരങ്ങിലും അണിയറയിലും പ്രവര്‍ത്തിക്കുന്നത്. ജനമൈത്രി സംസ്ഥാന നോഡല്‍ ഓഫിസര്‍ കൂടിയായ ഡിഐജി ആര്‍ നിശാന്തിനി ആശയം നല്‍കിയ നാടകം ഇതിനകം അരലക്ഷം കുട്ടികള്‍ കണ്ടു. സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് അനില്‍ കാരേറ്റ് ആണ്. ജനമൈത്രി ഡയറക്ടറേറ്റ് ഓഫിസര്‍ ഇന്‍ചാര്‍ജും ഡിറ്റക്ടീവ് ഇന്‍സ്‌പെക്ടറുമായ എസ് എസ് സുരേഷ് ബാബുവാണ് നാടകത്തിലെ കവിതകള്‍ രചിച്ചത്.

Next Story

RELATED STORIES

Share it