Latest News

ഹൈബ്രിഡ് കഞ്ചാവ് കേസ്; മോഡല്‍ സൗമ്യയും എക്‌സൈസിന് മുന്നില്‍ ഹാജരായി

ഹൈബ്രിഡ് കഞ്ചാവ് കേസ്; മോഡല്‍ സൗമ്യയും എക്‌സൈസിന് മുന്നില്‍ ഹാജരായി
X

ആലപ്പുഴ: ഹൈബ്രിഡ് കഞ്ചാവ് കേസില്‍ കൊച്ചിയിലെ മോഡല്‍ ആയ സൗമ്യയും ചോദ്യം ചെയ്യലിന് ഹാജരായി. കേസില്‍ നടന്മാരായ ഷൈന്‍ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും നേരത്തേ ചോദ്യം ചെയ്യലിന് എത്തിയിരുന്നു. ആലപ്പുഴയിലെ എക്‌സൈസ് ഓഫീസിലാണ് മൂവരും ഹാജരായത്.

ബംഗളൂരുവില്‍ നിന്നാണ് വരുന്നതെന്നും ഇവിടെ ലഹരിവിമുക്ത ചികിത്സയിലാണെന്നും ഷൈന്‍ എക്‌സൈസ് സംഘത്തെ അറിയിച്ചു. ഡി അഡിക്ഷന്‍ സെന്ററില്‍ ചികിത്സയിലായതിനാല്‍ ഒരു മണിക്കൂറിനുള്ളില്‍ തിരിച്ചയയ്ക്കണമെന്നും ഷൈന്‍ അന്വേഷണ സംഘത്തിന് മുന്നില്‍ നിബന്ധന വച്ചെന്നാണ് സൂചന. കണ്ടെത്തിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക ചോദ്യാവലി തയാറാക്കിയാണ് ചോദ്യം ചെയ്യല്‍.

Next Story

RELATED STORIES

Share it