Latest News

ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോകാന്‍ നിങ്ങള്‍ പാക്‌സിതാനിലായിരുന്നോ? ബംഗ്ലാദേശ് യുദ്ധത്തില്‍ പങ്കെടുത്തെന്ന മോദിയുടെ അവകാശവാദത്തിനെതിരേ ട്വിറ്ററില്‍ ലൈലൈക്ക്‌മോദി ഹാഷ്ടാഗ് തരംഗം

ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോകാന്‍ നിങ്ങള്‍ പാക്‌സിതാനിലായിരുന്നോ? ബംഗ്ലാദേശ് യുദ്ധത്തില്‍ പങ്കെടുത്തെന്ന മോദിയുടെ അവകാശവാദത്തിനെതിരേ ട്വിറ്ററില്‍ ലൈലൈക്ക്‌മോദി ഹാഷ്ടാഗ് തരംഗം
X

ന്യൂഡല്‍ഹി: താന്‍ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുണ്ടെന്ന മോദിയുടെ അവകാശവാദത്തെ പരിസഹിച്ച് സാമൂഹികമാധ്യമങ്ങള്‍. ബംഗ്ലാദേശ് യുദ്ധത്തില്‍ പങ്കെടുക്കാന്‍ മോദി അക്കാലത്ത് പാക്‌സ്താനിലായിരുന്നോ എന്നാണ് ഒരു ട്വിറ്റര്‍ അക്കൗണ്ട് പരിസഹിച്ചത്.

'ബംഗ്ലാദേശിലെ സ്വാതന്ത്ര്യസമരം എന്റെ ജീവിതയാത്രയിലും ഒരു സുപ്രധാന നിമിഷമായിരുന്നു ... ഞാനും എന്റെ സഹപ്രവര്‍ത്തകരും ഇന്ത്യയില്‍ ഒരു സത്യാഗ്രഹം നടത്തിയിരുന്നു ... അതെന്റെ ഇരുപതുകളുടെ തുടക്കത്തിലായിരുന്നു. ബംഗ്ലാദേശിന്റെ പോരാട്ടസമയത്ത് ജയിലില്‍ പോകാന്‍ പോലും എനിക്ക് അവസരം ലഭിച്ചു'- രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനുവേണ്ടി ബംഗ്ലാദേശിലെത്തിയ പ്രധാനമന്ത്രി മോദി അവകാശപ്പെട്ടു.

മോദിയുടെ അവകാശവാദങ്ങള്‍ പുറത്തുവന്നതോടെ സാമൂഹികമാധ്യമങ്ങള്‍ പരിഹാസങ്ങളുടെ വേലിയേറ്റം തന്നെയുണ്ടായി. അതില്‍ പ്രമുഖരും അല്ലാത്തവരും ഇടപെടുന്നുണ്ട്.

ലൈലൈക്ക്‌മോദി എന്ന ഹാഷ് ടാഗിലാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുളളത്.

മോദി അബദ്ധത്തില്‍ പോലും സത്യം പറയില്ലെന്ന് മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജയ്‌റാം രമേശ് ട്വീറ്റ് ചെയ്തു.

'അറസ്റ്റ് ചെയ്‌തോ? എവിടെ വച്ച്, എപ്പോള്‍, എന്തിന് അദ്ദേഹത്തിന്റെ ശരിയായ വയസ്സുതന്നെ സംശയാസ്പദമാണ്. അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട എന്തെങ്കിലും പോലിസ് രേഖകളുണ്ടോ? പാകിസ്താന്‍ പൊതുതിരഞ്ഞെടുപ്പ് ഡിസംബര്‍ 1970ലാണ് നടന്നത്. പ്രശ്‌നങ്ങള്‍ ആരംഭിച്ചത് 1971ലും. ഇന്ത്യയിലേക്ക് അഭയാര്‍ത്ഥികള്‍ ഒഴുകി. യുദ്ധം ഹൃസ്വമായിരുന്നു. വിജയിക്കുകയും ചെയ്തു'- മുന്‍ ഐഎഫ്എസ് ഓഫിസര്‍ കെ സി സിങ് ട്വീറ്റ് ചെയ്തു.

'മോദി പറയുന്നത് അദ്ദേഹം ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയിലില്‍ പോയെന്നാണ്. ഇന്ത്യ പാകിസ്താനുമായി യുദ്ധത്തിലേര്‍പ്പെട്ടായിരുന്നില്ലേ ബംഗ്ലാദേശ് വിമോചിപ്പിച്ചത്? എവിടെനിന്നാണ് അദ്ദേഹം ജയിലില്‍ പോയത്. അദ്ദേഹം ആ സമയത്ത് പാകിസ്താനിലായിരുന്നോ?' - കോണ്‍ഗ്രസ് ദേശീയ കോര്‍ഡിനേറ്റര്‍ ഗൗരവ് പാണ്ഡി പറഞ്ഞു.

വിവിധ ചരിത്രഘട്ടങ്ങളില്‍ ഇടപെട്ട വ്യക്തിത്വമെന്ന് പരിഹസിച്ചുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ബെര്‍ലിന്‍ വാള്‍ വീഴുമ്പോള്‍ മോദി ആ മതിലിനു മുകളിലിരിക്കുകയായിരുന്നു എന്നും ബോസ്റ്റന്‍ ടി പാര്‍ട്ടിയില്‍ പങ്കെടുത്തതിന്റെ ഭാഗമായി അതിന്റെ പേര് മോദി ടീ പാര്‍ട്ടിയെന്നാക്കിയെന്നുമൊക്കെയുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

ബംഗ്ലാദേശ് എന്ന രാജ്യം നിലവില്‍ വന്നതിന്റെ 50ാം വാര്‍ഷികപരിപാടിയില്‍ പങ്കെടുക്കാനാണ് മോദി ബംഗ്ലാദേശിലെത്തിയത്. അവിടെ അദ്ദേഹം പ്രധാനമന്ത്രിയും പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി.


Next Story

RELATED STORIES

Share it