Latest News

മുഹമ്മദ് സുബൈര്‍ കേസ്: ആദായനികുതി വകുപ്പിനും ഇഡിയ്ക്കും കത്തെഴുതി ഡല്‍ഹി പോലിസ്

മുഹമ്മദ് സുബൈര്‍ കേസ്: ആദായനികുതി വകുപ്പിനും ഇഡിയ്ക്കും കത്തെഴുതി ഡല്‍ഹി പോലിസ്
X

ന്യൂഡല്‍ഹി: ആള്‍ട്ട് ന്യൂസ് സ്ഥാപകന്‍ മുഹമ്മദ് സുബൈറിനെ അറസ്റ്റ് ചെയ്ത ഡല്‍ഹി പോലിസ് അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിനും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും കത്തെഴുതി. മൂന്ന് മാസംകൊണ്ട് 50 ലക്ഷം രൂപയുടെ ഇടപാടുകള്‍ ആള്‍ട്ട് ന്യൂസിന്റെ അക്കൗണ്ട് വഴി നടന്നിട്ടുണ്ടെന്നും അതിന്റെ ഉറവിടവും സ്വഭാവവും കണ്ടെത്താനാണ് അഭ്യര്‍ത്ഥിച്ചിട്ടുളളത്.

ഫാക്റ്റ് ചെക്ക് വെബ്‌സൈറ്റായ ആള്‍ട്ട് ന്യൂസ് സഹസ്ഥാപകനാണ് മുഹമ്മദ് സുബൈര്‍.

ചില സ്ഥാപനങ്ങള്‍ ആള്‍ട്ട് ന്യൂസിന് പണം കൈമാറിയെന്നാണ് പോലിസ് പറയുന്നത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസുകൂടി സുബൈറിനെതിരേ ചുമത്താന്‍ ശ്രമം നടക്കുന്നുണ്ട്.

സുബൈറിനെ മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി അദ്ദേഹത്തെ നാല് ദിവസം പോലിസ് കസ്റ്റഡിയില്‍വിട്ടിരിക്കുകയാണ്.

സിആര്‍പിസി 41എ പ്രകാരമുളള നോട്ടിസ് അദ്ദേഹത്തിന്റെ അറസ്റ്റിന് മുമ്പ് നല്‍കിയിട്ടുണ്ടെന്നാണ് പോലിസിന്റെ അവകാശവാദം.

സുബൈറിനെതിരേ കേസെടുത്തത് സ്വമേധയാ ആണെന്നാണ് ഇപ്പോള്‍ പോലിസ് പറയുന്നത്. സുബൈറിന്റെ ട്വിറ്റര്‍ പരാമര്‍ശം സാമുദായികസ്പര്‍ധ ഉണ്ടാക്കിയെന്നാണ് ആരോപണം.

2018ല്‍ സുബൈര്‍ ചെയ്ത ഒരു ട്വീറ്റിന്റെ പേരിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.

Next Story

RELATED STORIES

Share it