Latest News

മോന്‍സണ്‍ മാവുങ്കല്‍ തയ്യാറാക്കിയത് 2,62,000 കോടി രൂപയുടെ വ്യാജരേഖ;റിമാന്റ് റിപോര്‍ട്ട് പുറത്ത്

എന്നാല്‍, മോന്‍സണ്‍ പുരാവസ്തു വില്‍പന നടത്തി കബളിപ്പിച്ചതായി പരാതിയില്ലെന്ന് റിമാന്റ് റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

മോന്‍സണ്‍ മാവുങ്കല്‍ തയ്യാറാക്കിയത് 2,62,000 കോടി രൂപയുടെ വ്യാജരേഖ;റിമാന്റ് റിപോര്‍ട്ട് പുറത്ത്
X

കോഴിക്കോട്: പുരാവസ്തു വില്‍പന തട്ടിപ്പ് പ്രതി മോന്‍സണ്‍ മാവുങ്കല്‍ ഇടപാടുകാരെ വഞ്ചിക്കാന്‍ നിര്‍മിച്ചത് 2,62,000 കോടി രൂപയുടെ വ്യാജരേഖ. റിമാന്റ് റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. എന്നാല്‍, മോന്‍സണ്‍ പുരാവസ്തു വില്‍പന നടത്തി കബളിപ്പിച്ചതായി പരാതിയില്ലെന്ന് റിമാന്റ് റിപോര്‍ട്ടില്‍ പറയുന്നുണ്ട്.

എച്ച്എസ്ബിസി ബാങ്കിന്റെ വ്യാജ രേഖകള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. 2,62,000 കോടി രൂപയുടെ വ്യാജരേഖ ചമച്ചെന്ന് െ്രെകംബ്രാഞ്ച് പറയുന്നു. വ്യാജരേഖ തയാറാക്കാന്‍ പലരുടേയും സഹായം ലഭിച്ചതായി സംശയിക്കുന്നതായും റിമാന്റ് റിപോര്‍ട്ടിലുണ്ട്. ഉന്നതരോടൊപ്പമുള്ള ചിത്രങ്ങള്‍ തട്ടിപ്പിന് ഉപയോഗിച്ചു. മോന്‍സണ്‍ മാവുങ്കലിനെതിരെ എഫ്‌ഐആറില്‍ മൂന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 420, 468, 471 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിട്ടുള്ളത്.


Next Story

RELATED STORIES

Share it