Latest News

മാസപ്പടികേസ്; വീണ പതിനൊന്നാം പ്രതിയെന്ന് എസ്എഫ്ഐഒ കുറ്റപത്രം

മാസപ്പടികേസ്; വീണ പതിനൊന്നാം പ്രതിയെന്ന് എസ്എഫ്ഐഒ കുറ്റപത്രം
X

കൊച്ചി: മാസപ്പടികേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ തൈക്കണ്ടിയില്‍ പതിനൊന്നാം പ്രതിയെന്ന് എസ്എഫ്ഐഒ കുറ്റപത്രം. ആകെ 13 പ്രതികളാണ് കുറ്റപത്രത്തിലുള്ളത്.

സിഎംആര്‍എല്‍ എംഡി ശശിധരന്‍ കര്‍ത്തയാണ് കേസിലെ ഒന്നാം പ്രതി. സിഎംആര്‍എല്‍, എക്‌സാലോജിക്, നിപുണ ഇന്റര്‍നാഷണല്‍, സാസ്ജ ഇന്ത്യ, എംപവര്‍ ഇന്ത്യ എന്നീ അഞ്ച് കമ്പനികളെ എസ്എഫ്ഐഒ പ്രതി ചേര്‍ത്തിട്ടുണ്ട്. 114 രേഖകളും 72 സാക്ഷികളുമാണ് കുറ്റപത്രത്തില്‍ ഉള്‍പെടുന്നത്.

അതേസമയം സിഎംആര്‍എലിന്റെ ഹരജി ഡല്‍ഹി ഹൈക്കോടതി ആദ്യ ബെഞ്ചിലേക്ക് കൈമാറി. ജസ്റ്റിസ് ഗിരീഷ് കത്പാലിയ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നീക്കം. ഏപ്രില്‍ 21നായിരിക്കും കേസ് ഹൈക്കോടതി പരിഗണിക്കുക.

Next Story

RELATED STORIES

Share it