Latest News

മാസപ്പടിക്കേസ്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹരജി തള്ളി ഹൈക്കോടതി

മാസപ്പടിക്കേസ്; വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹരജി തള്ളി ഹൈക്കോടതി
X

കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടുന്ന ഹരജി തള്ളി ഹൈക്കോടതി. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട റിവിഷന്‍ ഹര്‍ജിയിലാണ് വിജിലന്‍സ് അന്വേഷണം വേണ്ടെന്ന് കോടതി പറഞ്ഞത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍ ലിമിറ്റഡ് എന്ന കമ്പനിയില്‍നിന്ന് മാസപ്പടി ഇനത്തില്‍ മൂന്നു വര്‍ഷത്തിനിടെ 1.72 കോടി രൂപ നല്‍കിയെന്നാണ് വാദം. ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് നല്‍കിയ ഹരജി തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്നാണ് പരാതിക്കാരായ ഗിരീഷ് ബാബുവും മാത്യു കുഴല്‍നാടന്‍ എംഎല്‍എയും റിവിഷന്‍ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

അതേസമയം, കേസില്‍ നിയമപോരാട്ടം തുടരുമെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ പറഞ്ഞു. വിധി പഠിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കും എന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ ആരോപണത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയായ എസ്എഫ്ഐഒ അന്വേഷണം നടക്കുന്നുണ്ട്.

Next Story

RELATED STORIES

Share it