Latest News

പൊതുമരാമത്ത് വകുപ്പിന്റെ പരാതിപരിഹാര ആപ്പായ 'പിഡബ്ല്യുഡി ഫോര്‍ യു' വഴി ലഭിച്ചത് പതിനായിരത്തിലധികം പരാതികള്‍

പൊതുമരാമത്ത് വകുപ്പിന്റെ പരാതിപരിഹാര ആപ്പായ പിഡബ്ല്യുഡി ഫോര്‍ യു വഴി ലഭിച്ചത് പതിനായിരത്തിലധികം പരാതികള്‍
X

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് അതിവേഗം പരിഹാരം കാണുമെന്നു പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വകുപ്പിന്റെ പരാതി ബോധിപ്പിക്കാനുള്ള ആപ്പ് ആയ 'പിഡബ്ല്യുഡി ഫോര്‍ യു' വഴി പതിനായിരത്തിലധികം പരാതികള്‍ ഇതുവരെ ലഭിച്ചതായും ഇവ എല്ലാംതന്നെ പരിശോധിച്ചു പരിഹാരം കാണാന്‍ ശ്രമിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കുളത്തൂര്‍, കാരോട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന മൂന്ന് റോഡുകളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

'പിഡബ്ല്യുഡി ഫോര്‍ യു' ആപ്പ് വഴി ലഭിച്ച പരാതികളില്‍ നാഷണല്‍ ഹൈവേ അതോറിറ്റിയുമായും തദ്ദേശ സ്ഥാപനങ്ങളുമായും ബന്ധപ്പപ്പെട്ട പരാതികള്‍ പരിഹരിക്കുന്നതിനായി അതത് വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്. പരിഹാരം കണ്ട പരാതികള്‍ പൊതുജനങ്ങളുടെ ശ്രദ്ധയിലേക്കായി പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

അടിസ്ഥാന വികസനത്തിനും റോഡുകളുടെ നവീകരണത്തിനും പിഡബ്ല്യുഡി പ്രഥമ പരിഗണന നല്‍കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന വികസനം ടൂറിസം വികസനത്തിനും അത്യന്താപേക്ഷിതമാണ്. എല്ലാ പഞ്ചായത്തിലും രണ്ടില്‍ കുറയാത്ത ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ കണ്ടെത്തി നവീകരിച്ച് പ്രവര്‍ത്തനമാരംഭിക്കും. ആഭ്യന്തര ടൂറിസത്തിന്റെ പ്രോത്സാഹനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നെയ്യാറ്റിന്‍കര താലൂക്കിലെ കുരിശുമല, കാളിപ്പാറ, നെയ്യാര്‍ഡാം, ഈരാറ്റുപുറം, പൂവാര്‍, അരുവിപ്പുറം തുടങ്ങിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളെ ബന്ധിപ്പിച്ച് ടൂറിസം സര്‍ക്കിള്‍ രൂപീകരിക്കാനുള്ള പദ്ധതിക്ക് ടൂറിസം വകുപ്പിന്റെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it