Latest News

പശ്ചിമ ബംഗാള്‍ അല്‍ അമീന്‍ മിഷനില്‍നിന്ന് നീറ്റ് പരീക്ഷ പാസ്സായത് 500ലധികം വിദ്യാര്‍ത്ഥികള്‍

പശ്ചിമ ബംഗാള്‍ അല്‍ അമീന്‍ മിഷനില്‍നിന്ന് നീറ്റ് പരീക്ഷ പാസ്സായത് 500ലധികം വിദ്യാര്‍ത്ഥികള്‍
X

കൊല്‍ക്കത്ത: മുസ് ലിംസമുദായത്തിലെ പ്രത്യേകിച്ച് ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികളെ ഉന്നത വിദ്യാഭ്യാസരംഗത്തേക്ക് കൈപിടിച്ചുയര്‍ത്തുന്നതിനുവേണ്ടി രൂപീകരിച്ച അല്‍ അമീന്‍ മിഷന്‍ സ്ഥാപനങ്ങളില്‍നിന്ന് ഇത്തവണ നീറ്റ് പരീക്ഷ പാസ്സായത് അഞ്ഞൂറില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍. ഇതുവരെ ഉണ്ടായതില്‍വച്ച് ഏറ്റവും കൂടുതല്‍ പേര്‍ പരീക്ഷ പാസ്സായതും ഈ വര്‍ഷമാണെന്ന് സ്ഥാപന മേധാവി എം നൂറുല്‍ ഇസ് ലാം പറഞ്ഞു. 200ല്‍ കൂടുതല്‍ പേര്‍ 600 മാര്‍ക്കിലേറെ നേടുകയും ചെയ്തു.

കഴിഞ്ഞ വര്‍ഷവും 510പേര്‍ നീറ്റ് കടന്നിരുന്നു. അവരില്‍ പലരും വിവിധ മെഡിക്കല്‍ കോളജില്‍ പഠിക്കുന്നുണ്ട്. അവസാന കണക്കെടുത്താല്‍ എണ്ണം അറുനൂറിനു തൊട്ടുതാഴെയാവും.

അല്‍ അമീനില്‍ നിന്ന് പരീക്ഷ പാസ്സായവരില്‍ പലരും ഗ്രാമീണ മേഖലയിലുള്ളവരാണെന്നതും ശ്രദ്ധേയമാണ്.

കിഷന്‍കൂര്‍ ഭൂമികയാണ് അല്‍ അമീനില്‍ പഠിച്ച് കൂടുതല്‍ മാര്‍ക്ക് വാങ്ങിയത്. 720ല്‍ 686 മാര്‍ക്കാണ് ലഭിച്ചത്. അഖിലേന്ത്യാ അടിസ്ഥാനത്തില്‍ 427ാം റാങ്ക്.

റസിഡന്റ് വിദ്യാര്‍ത്ഥികളില്‍ ഇര്‍ഫാന്‍ ഹബിബ് മുന്നിലെത്തി. 685 മാര്‍ക്ക് വാങ്ങി. 594ാം റാങ്കാണ് ഇര്‍ഫാന് ലഭിച്ചത്.

പെണ്‍കുട്ടികളില്‍ മുന്നില്‍ അഖ്താരി പര്‍വീന്‍, 653 മാര്‍ക്ക്. റാങ്ക് 3,915.

ഇതുവരെ അല്‍ അമീന്‍ വഴി 3,500 ഡോക്ടര്‍മാരും 3,000 എഞ്ചിനീയര്‍മാരും കൂടാതെ നിരവധി ഗവേഷകരും ഭരണകര്‍ത്താക്കളും അധ്യാപകരും മറ്റ് പ്രഫഷണലുകളും പഠിച്ച് പുറത്തുവന്നിട്ടുണ്ട്.

17,000 വിദ്യാര്‍ത്ഥികളാണ് അല്‍ അമീനില്‍ പഠിക്കുന്നത്. 3,000 അധ്യാപകര്‍ ക്ലാസുകള്‍ കൈകാര്യം ചെയ്യുന്നു.

ബംഗാളിലെ ഹൗറയിലാണ് അല്‍ അമീന്റെ പ്രധാന കാംപസ്.

Next Story

RELATED STORIES

Share it