Latest News

കേന്ദ്ര സഹമന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജറിന് കൊവിഡ്

കേന്ദ്ര സഹമന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജറിന് കൊവിഡ്
X

ന്യൂഡല്‍ഹി: കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി കൃഷന്‍ പാല്‍ ഗുര്‍ജറിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം വകുപ്പിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴിയാണ് പുറത്തുവിട്ടത്.

ചികില്‍സ ആരംഭിച്ചുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടുവെന്നും താനുമായി സമ്പര്‍ക്കത്തിലായവര്‍ പരിശോധനയ്ക്ക് വിധേയനാവണമെന്നും മന്ത്രി ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ ഇന്ന് 75,760 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നത്തോടെ കൊവിഡ് ബാധിതരുടെ എണ്ണം 33 ലക്ഷമായി.

Next Story

RELATED STORIES

Share it