Latest News

'അമ്മയ്ക്ക്' വീഴ്ച സംഭവിച്ചു; ഇരകളുടെ പേരുകള്‍ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്: പൃഥ്വിരാജ്

അമ്മയ്ക്ക് വീഴ്ച സംഭവിച്ചു; ഇരകളുടെ പേരുകള്‍ മാത്രമാണ് സംരക്ഷിക്കപ്പെടേണ്ടത്: പൃഥ്വിരാജ്
X

കൊച്ചി: ഹേമ കമ്മിറ്റി റിപോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ മലയാള സിനിമ മേഖലയിലെ പ്രമുഖര്‍ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ പ്രതികരിച്ച് നടന്‍ പൃഥ്വിരാജ്. ആരോപണങ്ങളില്‍ പഴുതടച്ച അന്വേഷണം വേണമെന്നും കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്നും പൃഥ്വിരാജ് പറഞ്ഞു. ആരോപണം തെറ്റൊന്ന് തെളിഞ്ഞാല്‍ തിരിച്ചും നടപടി ഉണ്ടാകണമെന്ന് അദ്ദേഹം പ്രതികരിച്ചു.

താര സംഘടനയായ അമ്മയ്ക്ക് വീഴ്ച്ച സംഭിച്ചുവെന്ന് പൃഥ്വിരാജ് പറഞ്ഞു. ആരോപണ വിധേയര്‍ സ്ഥാനം ഒഴിഞ്ഞ് അന്വേഷണം നേരിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അമ്മയുടെ നിലപാട് ദുര്‍ബലമാണെന്ന് പൃഥ്വിരാജ് കുറ്റപ്പെടുത്തി. അമ്മ ശക്തമായ നിലപാട് എടുക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Next Story

RELATED STORIES

Share it