Latest News

യുപിയില്‍ മകന്റെ അന്യായ അറസ്റ്റ് ചോദ്യം ചെയ്ത മാതാവിനെ വെടിവെച്ച് കൊന്ന സംഭവം: മെയ് 19 ന് എന്‍ഡബ്ല്യൂഎഫിന്റെ പ്രതിഷേധസമരം

യുപിയില്‍ മകന്റെ അന്യായ അറസ്റ്റ് ചോദ്യം ചെയ്ത മാതാവിനെ വെടിവെച്ച് കൊന്ന സംഭവം: മെയ് 19 ന് എന്‍ഡബ്ല്യൂഎഫിന്റെ പ്രതിഷേധസമരം
X

കോഴിക്കോട്: യുപിയിലെ സിദ്ധാര്‍ത്ഥ് നഗറില്‍ മകനെ അന്യായമായി അറസ്റ്റുചെയ്യാനെത്തിയ പൊലിസുകാരെ തടഞ്ഞതിന്റെ പേരില്‍ 53 കാരിയായ മുസ്‌ലിംസ്ത്രീയെ യുപി പോലിസ് നിഷ്ഠുരമായി വെടിവെച്ചുകൊന്ന സംഭവത്തില്‍ നാഷണല്‍ വിമന്‍സ് ഫ്രണ്ട് മെയ് 19ന് പ്രതിഷേധ സമരം നടത്തുന്നു.

പശുവിനെ അറുത്തു എന്ന പേരിലാണ് പോലിസ് യുവാവിനെ അറസ്റ്റ് ചയ്യാനെത്തിയത്. ഇത് തടയാന്‍ ശ്രമിക്കവേയാണ് മാതാവ് രോഷ്‌നിക്കേതിരെ പോലിസ് വെടിവച്ചത്. പശുവിന്റെ പേരില്‍ ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ നിത്യസംഭവമായ യുപിയില്‍ നിയമപാലകരുടെ ഭാഗത്തു നിന്നുണ്ടായ ഈ ക്രൂരത ഞെട്ടലുളവക്കിയെന്ന് സംസ്ഥാന പ്രസിഡണ്ട് പി എം ജസീല പറഞ്ഞു.

ഇന്ത്യയിലെ പൗരന്‍മാരെ ജാതിയുടെയും മതത്തിന്റെയും പേരില്‍ തരംതിരിച്ചു അക്രമിക്കാനും കൊലപ്പെടുത്താനും സ്വത്തുവകകള്‍ നശിപ്പിക്കാനുമുള്ള ഒരു കാരണം മാത്രമായിട്ടാണ് വര്‍ഗീയ ഫാഷിസ്റ്റുകള്‍ പശു വിഷയത്തെ ഉയര്‍ത്തിക്കൊണ്ടുവരുന്നത്. പശുവിനെ കൊന്നു എന്നാരോപിച്ചുകൊണ്ട് മനുഷ്യനെ കൊല്ലുന്ന ഒരു അവസ്ഥ നമ്മുടെ രാജ്യത്തിനുതന്നെ അപമാനമാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. പൗരന്മാരുടെ സംരക്ഷകരേണ്ട നിയമപാലകര്‍ തന്നെ നിരപരാധിയായ ഒരു സ്ത്രീയെ വീട്ടില്‍ കയറി വെടിവച്ചുകൊന്നുവെന്നത് ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയമാണെന്നും പൊതുസമൂഹം ഈ വിഷയത്തില്‍ മൗനം വെടിയണമെന്നും പി എം ജസീല ആവശ്യപ്പെട്ടു.

പേരറിയാത്ത കുറച്ചു പോലിസുകാര്‍ക്കെതിരെ കേസെടുത്തുകൊണ്ട് ഈ വിഷയത്തെ നിസ്സാരവത്കരിക്കാനാണ് യുപി സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിനെതിരെ മെയ് 19 വ്യാഴാഴ്ച പ്രദേശിക തലങ്ങളില്‍ നാഷണല്‍ വിമന്‍സ് ഫ്രണ്ട് ശക്തമായ പ്രതിഷേധം നടത്തുമെന്നും പി എം ജസീല വ്യക്തമാക്കി.

Next Story

RELATED STORIES

Share it