Latest News

സിദ്ധാർഥന്റെ മരണം: വെറ്ററിനറി സർവകലാശാലയിലേക്ക് എംഎസ്എഫ് മാർച്ച്; സംഘർഷം

സിദ്ധാർഥന്റെ മരണം: വെറ്ററിനറി സർവകലാശാലയിലേക്ക് എംഎസ്എഫ് മാർച്ച്; സംഘർഷം
X

കല്‍പറ്റ: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രതിഷേധിച്ച് വെറ്ററിനറി സര്‍വകലാശാലയിലേക്ക് എംഎസ്എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുവച്ച് പോലിസ് മാര്‍ച്ച് തടഞ്ഞെങ്കിലും ചില പ്രവര്‍ത്തകര്‍ ബാരിക്കേഡും സര്‍വകലാശാലയുടെ ചുറ്റുംമതിലും ചാടിക്കടന്നു. ഇതോടെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. എന്നാല്‍ പിരിഞ്ഞുപോവാന്‍ തയ്യാറാവാതിരുന്ന പ്രവര്‍ത്തകര്‍ കൊടികെട്ടിയ കമ്പും മറ്റും പോലിസിനുനേരെ വലിച്ചെറിഞ്ഞു. പോലിസും ഒരു വിഭാഗം പ്രവര്‍ത്തകരും നേരിട്ട് ഏറ്റുമുട്ടി. കെഎസ്‌യുവും സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തുമെന്നാണ് വിവരം.

Next Story

RELATED STORIES

Share it