Latest News

മുംബൈ ആക്രമണം: പ്രതി തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും; അനുമതി നല്‍കി യു എസ് സുപ്രിംകോടതി

മുംബൈ ആക്രമണം: പ്രതി തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറും; അനുമതി നല്‍കി യു എസ് സുപ്രിംകോടതി
X

വാഷിംഗ്ടണ്‍: മുംബൈ ആക്രമണക്കേസിലെ പ്രതി തഹാവുര്‍ റാണയെ ഇന്ത്യയ്ക്ക് കൈമാറാനുള്ള അനുമതി യുഎസ് സുപ്രിംകോടതി അംഗീകരിച്ചു. 200ലെ മുംബൈ ആക്രമണ കേസിലെ പ്രതി റാണയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയിലേക്ക് കൈമാറാതിരിക്കാനുള്ള റാണയുടെ അവസാന നിയമാവസരമായിരുന്നു ഇത്. നേരത്തെ, സാന്‍ ഫ്രാന്‍സിസ്‌കോയിലെ നോര്‍ത്ത് സര്‍ക്യൂട്ടിനായുള്ള യുഎസ് കോര്‍ട്ട് ഓഫ് അപ്പീല്‍ ഉള്‍പ്പെടെ ഫെഡറല്‍ കോടതികളില്‍ റാണെ നടത്തിയ നിയമ പോരാട്ടങ്ങള്‍ ഫലം കണ്ടില്ല.

നവംബര്‍ 13 ന്, റാണ യുഎസ് സുപ്രിംകോടതിയില്‍ റിട്ട് ഓഫ് സെര്‍ട്ടിയോററിക്ക് വേണ്ടിയുള്ള ഹരജി ഫയല്‍ ചെയ്തു. എന്നാല്‍ ജനുവരി 21 ന് സുപ്രിം കോടതി ഇത് തള്ളുകയായിരുന്നു.

റാണെയെ കൈമാറലുമായി ബന്ധപ്പെട്ട തയ്യാറെടുപ്പുകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചിരുന്നു. ഇരുരാജ്യങ്ങളിലെയും കേന്ദ്ര അന്വേഷണ ഏജന്‍സികളിലെയും നിയമ വകുപ്പുകളിലെയും ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരുമായി കഴിഞ്ഞ വര്‍ഷം ഡല്‍ഹിയിലെ യുഎസ് എംബസിയില്‍ ഇതുമായി ബന്ധപ്പെട്ട് യോഗം ചേര്‍ന്നിരുന്നു.

2008 നവംബര്‍ 26ലെ മുംബൈ ആക്രമണത്തില്‍ ആറ് യുഎസ് പൗരന്മാര്‍ ഉള്‍പ്പെടെ 166 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേ കേസിലെ ഗൂഢാലോചനക്കുറ്റത്തിനു 2009 ഒക്ടോബറില്‍ അറസ്റ്റിലായ റാണ 168 മാസം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിലായിരുന്നു. ലോസ് ആഞ്ജലസിലെ മെട്രോപൊളിറ്റന്‍ ഡിറ്റന്‍ഷന്‍ സെന്ററിലാണ് നിലവില്‍ റാണെ.

Next Story

RELATED STORIES

Share it