Latest News

മുംബൈ ആക്രമണക്കേസ്; തഹാവൂര്‍ റാണയെ ഇന്ന് ചോദ്യം ചെയ്യും

മുംബൈ ആക്രമണക്കേസ്; തഹാവൂര്‍ റാണയെ ഇന്ന് ചോദ്യം ചെയ്യും
X

ന്യൂഡല്‍ഹി: മുംബൈ ആക്രമണക്കേസിലെ പ്രതി തഹാവൂര്‍ ഹുസൈന്‍ റാണയെ എന്‍ഐഎ ഇന്ന് ചോദ്യം ചെയ്യും. റാണ ഇന്ത്യയില്‍ താമസിച്ചിരുന്ന സമയത്ത് , റാണ ബന്ധപ്പെട്ടിരുന്ന എല്ലാവരെയും ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു.

റാണ 18 ദിവസം എന്‍ഐഎ കസ്റ്റഡിയില്‍ തുടരും. 166 പേര്‍ കൊല്ലപ്പെടുകയും 238 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത 2008 ലെ ആക്രമണത്തിന് പിന്നിലെ പൂര്‍ണ്ണമായ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ ഏജന്‍സി റാണയെ വിശദമായി ചോദ്യം ചെയ്യുമെന്ന് എന്‍ഐഎ വെള്ളിയാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു

യുഎസിലെ ലോസ് ഏഞ്ചല്‍സില്‍ നിന്നുള്ള പ്രത്യേക വിമാനത്തില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന എന്‍എസ്ജിയുടെയും എന്‍ഐഎയുടെയും ടീമുകളുടെ അകമ്പടിയോടെയാണ് റാണയെ ദേശീയ തലസ്ഥാനത്തേക്ക് കൊണ്ടുവന്നത്. ഇന്ത്യക്ക് കൈമാറരുതെന്ന റാണയുടെ അടിയന്തര അപേക്ഷ, യുഎസ് സുപ്രിംകോടതി നിരസിച്ചതിനേ തുടര്‍ന്നാണ് റാണയെ ഇന്ത്യയിലെത്തിച്ചത്.

Next Story

RELATED STORIES

Share it