Latest News

മുനമ്പം വഖ്ഫ് ഭൂമി കേസ് പരിഗണിക്കുന്നത് മേയ് 27ലേക്ക് മാറ്റി; ഇനി പരിഗണിക്കുക പുതിയ ജഡ്ജി

മുനമ്പം വഖ്ഫ് ഭൂമി കേസ് പരിഗണിക്കുന്നത് മേയ് 27ലേക്ക് മാറ്റി; ഇനി പരിഗണിക്കുക പുതിയ ജഡ്ജി
X

കോഴിക്കോട്: മുനമ്പം വഖ്ഫ് ഭൂമി കേസ് മേയ് 27ന് പരിഗണിക്കുമെന്ന് വഖ്ഫ് ട്രിബ്യൂണല്‍. കേസില്‍ അന്തിമവിധി പുറപ്പെടുവിക്കരുതെന്ന ഹൈക്കോടതി വിധി ഉള്ളതിനാലാണ് തീരുമാനം. പറവൂര്‍ കോടതിയില്‍ നിന്നുള്ള രേഖകള്‍ വിളിച്ചുവരുത്തി പരിശോധിക്കണമെന്ന ആവശ്യം ട്രിബ്യൂണല്‍ നിരസിച്ചതിനെ തുടര്‍ന്ന് കേരള സംസ്ഥാന വഖ്ഫ് ബോര്‍ഡാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ട്രിബ്യൂണല്‍ ജഡ്ജി രാജന്‍ തട്ടില്‍ സ്ഥലം മാറ്റം കിട്ടി പോവുന്നതിനാല്‍ ഇനി പുതിയ ജഡ്ജിയായിരിക്കും കേസ് പരിഗണിക്കുക. അതേസമയം, കേസില്‍ വിധി പറയരുതെന്ന ഇടക്കാല ഉത്തരവ് പിന്‍വലിക്കാന്‍ മുനമ്പത്തെ കൈയ്യേറ്റക്കാര്‍ ഹൈക്കോടതിയെ സമീപിക്കും.


Next Story

RELATED STORIES

Share it