Latest News

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ടൗണ്‍ഷിപ്പിന് നാളെ മുഖ്യമന്ത്രി തറക്കല്ലിടും

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം; ടൗണ്‍ഷിപ്പിന് നാളെ മുഖ്യമന്ത്രി തറക്കല്ലിടും
X

വയനാട്: മുണ്ടക്കൈ-ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് സര്‍ക്കാര്‍ ഒരുക്കുന്ന ടൗണ്‍ഷിപ്പിന് നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ തറക്കല്ലിടും. വയനാട് എംപി പ്രിയങ്ക ഗാന്ധി, റവന്യൂ മന്ത്രി കെ രാജന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കും. 7 സെന്റില്‍ ഒറ്റ നിലയിലാണ് ഗുണഭോക്താക്കള്‍ക്കുള്ള വീടുകള്‍ പണിയുക.

ആരോഗ്യ കേന്ദ്രം, കമ്മ്യൂണിറ്റി സെന്റര്‍, അംഗന്‍വാടി, പൊതു മാര്‍ക്കറ്റ് തുടങ്ങി വിപുലമായ സംവിധാനങ്ങളോടെയാണ് ടൗണ്‍ഷിപ്പ് നിര്‍മ്മാണം. ടൗണ്‍ഷിപ്പില്‍ വീടിനായി 170 പേരാണ് നിലവില്‍ സമ്മതപത്രം കൈമാറിയിട്ടുള്ളത്. 65 പേര്‍ വീടിന് പകരം നല്‍കുന്ന 15 ലക്ഷം രൂപയുടെ സാമ്പത്തിക സഹായമാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ടൗണ്‍ഷിപ്പില്‍ ലഭിക്കുന്ന വീടിന്റെ പട്ടയം 12 വര്‍ഷത്തേക്ക് കൈമാറ്റം ചെയ്യരുതെന്നതാണ് പ്രധാന വ്യവസ്ഥ.

Next Story

RELATED STORIES

Share it