Latest News

വർക്കലയിൽ 17കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ​പ്രതി അറസ്റ്റിൽ

വർക്കലയിൽ 17കാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ​പ്രതി അറസ്റ്റിൽ
X


തിരുവനന്തപുരം: വർക്കലയിൽ പെൺകുട്ടിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി ഗോപുവിനെ അറസ്റ്റ് ചെയ്തു. പ്രണയ പിന്മാറ്റമായിരുന്നു വർക്കലയിലെ പതിനേഴുകാരി സംഗീതയെ ക്രുരമായി കഴുത്തറുത്ത് കൊലപ്പെടുത്താൻ കാരണമെന്നാണ് റിപ്പോർട്ട്. സഹോദരിക്കൊപ്പം ഉറങ്ങാൻ കിടന്ന സംഗീതയെ മറ്റൊരു നമ്പറില്‍ ചാറ്റ് ചെയ്ത് രാത്രി വീടിന് പുറത്തേക്ക് വിളിച്ചിറക്കിയാണ് സുഹൃത്തായ ഗോപു ആക്രമിച്ചത്.

ഹെൽമറ്റ് ധരിച്ചായിരുന്നു ഗോപു സംഗീതയ്ക്ക് മുന്നിലെത്തിയത്. ഹെൽമറ്റ് മാറ്റാൻ ആവശ്യപ്പെട്ടു. ഹെൽമറ്റ് മാറ്റിയതോടെ പേപ്പർ മുറിക്കുന്ന കത്തികൊണ്ട് സംഗീതയുടെ കഴുത്തറുത്തു.

Next Story

RELATED STORIES

Share it