Latest News

ജഡ്ജി ഉത്തം ആനന്ദിന്റെ കൊലപാതകം: പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് സിബിഐ

ജഡ്ജി ഉത്തം ആനന്ദിന്റെ കൊലപാതകം: പ്രതികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പ്രതിഫലം പ്രഖ്യാപിച്ച് സിബിഐ
X

ന്യൂഡല്‍ഹി: ധന്‍ബാദിലെ ജഡ്ജി ഉത്തം ആനന്ദിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളെക്കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് 5 ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് സിബിഐ. ജൂലൈ 28ാം തിയതി രാവിലെ വ്യായാമത്തിന് പുറത്തിറങ്ങിയ സമയത്താണ് ഓട്ടോറിക്ഷ കയറ്റി ഉത്തം ആനന്ദിനെ കൊലപ്പെടുത്തിയത്.

സിബിഐക്കാണ് ഈ കേസിന്റെ അന്വേഷണം. പ്രതികളെ കുറിച്ച് സൂചന നല്‍കുന്നവര്‍ക്ക് പ്രതിഫലം നല്‍കുമെന്നുള്ള പോസ്റ്ററുകള്‍ തെരുവുകളില്‍ പതിച്ചിട്ടുണ്ട്.

പ്രതികളെക്കുറിച്ച് വിവരങ്ങള്‍ പങ്കുവയ്ക്കുന്നവര്‍ സിബിഐ ക്രൈം ടീമിനെ അറിയിക്കണം. സിഎസ്‌ഐആര്‍ ഗസ്റ്റ് ഹൗസിലെ ഓഫിസിലാണ് സിബിഐയുടെ താല്‍ക്കാലിക ഓഫിസ് പ്രവര്‍ത്തിക്കുന്നത്. 7827728856, 01124368640, 24368641 തുടങ്ങി ഫോണ്‍ നമ്പറുകളും നല്‍കിയിട്ടുണ്ട്.

സംഭവത്തില്‍ സിബിഐ രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. ഓട്ടോ റിക്ഷാ ഡ്രൈവര്‍ ലക്ഷന്‍ വെര്‍മ, കൂട്ടാളി രാഹുല്‍ വര്‍മ എന്നിവരാണ് കസ്റ്റഡിയിലുള്ളത്.

രാവിലെ നടക്കാനിറങ്ങിയപ്പോഴാണ് 49കാരനായ ജഡ്ജിയെ ഓട്ടോറിക്ഷ ഇടിപ്പിച്ച് കൊലപ്പെടുത്തിയത്.

ലഭ്യമായ സിസിടിവി ഫൂട്ടേജ് അനുസരിച്ച് ജഡ്ജിക്കും ഓട്ടോറിക്ഷക്കും ഇടയില്‍ ധാരാളം ഇടമുണ്ടായിരുന്നു. പിന്‍വശത്തുനിന്ന് ഓടിച്ചുവന്ന ഓട്ടോ പിന്നില്‍ നിന്ന് ഇടിച്ച് മുന്നോട്ട് വളച്ച് പോവുകയായിരുന്നു.

സിബിഐയുടെയും ഫോറന്‍സിക് ലാബറട്ടറിയിലെയും വിദഗ്ധര്‍ സംഭവസ്ഥലം പരിശോധിച്ച് തെളിവ് ശേഖരിച്ചു.

ജാര്‍ഖണ്ഡ് സര്‍ക്കാരാണ് കേസ് സിബിഐയെ ഏല്‍പ്പിച്ചത്. അന്വേഷണത്തിനു വേണ്ടി 20 അംഗ സംഘത്തെ നിയോഗിച്ചു. വി കെ ശുക്ലക്കാണ് അന്വേഷണത്തിന്റെ ചുമതല.

അന്വേഷണം നടത്തി പെട്ടെന്ന് റിപോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജാര്‍ഖണ്ഡ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസ് ഡോ. രവി രഞ്ജന്‍, സുജിത് നാരായണന്‍ എന്നിവര്‍ സിബിഐക്ക് നിര്‍ദേശം നല്‍കി.

Next Story

RELATED STORIES

Share it