- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംഗീത സംവിധായകന്‍ ആര്‍ സോമശേഖരന്‍ അന്തരിച്ചു

തിരുവനന്തപുരം: സംഗീത സംവിധായകന്‍ ആര്‍ സോമശേഖരന്‍ (77) അന്തരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ തിരുവനന്തപുരം ശ്രീരാമകൃഷ്ണ മിഷന്‍ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വൈകീട്ട് തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ നടക്കും. 1982ല്‍ ഇതും ഒരു ജീവിതം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കി ചലച്ചിത്രരംഗത്തേക്ക് കടന്നുവന്ന അദ്ദേഹം അന്ത്യം, ജാതകം, ആര്‍ദ്രം തുടങ്ങിയ സിനിമകളില്‍ സംഗീത സംവിധായകനായി.
50 ഓളം സീരിയലുകള്‍ക്കും 40ല്‍ പരം ആല്‍ബങ്ങള്‍ക്കും സോമശേഖരന്‍ സംഗീതം നല്‍കിയിട്ടുണ്ട്. 1989 ല്‍ പുറത്തിറങ്ങിയ ജാതകം എന്ന ചിത്രത്തിലെ 'പുളിയലക്കരയോളം പുടവചുറ്റി' എന്ന ഗാനം ഏറെ ജനപ്രിയമായി. 1992 ല്‍ ആര്‍ദ്രം എന്ന ചിത്രത്തിലെ ഗാനങ്ങള്‍ക്ക് ഈണമിട്ട അദ്ദേഹം പിന്നീട് 11 വര്‍ഷത്തിന് ശേഷമാണ് 2003 ല്‍ വേനല്‍ക്കാലം എന്ന ചിത്രത്തിലൂടെ മടങ്ങിയെത്തിയത്. 2019 ല്‍ മിസ്റ്റര്‍ പവനായി എന്ന ചിത്രത്തിലാണ് അവസാനമായി സംഗീതം പകര്‍ന്നത്. സംവിധായകന്‍ സുരേഷ് ഉണ്ണിത്താന്‍ ഇളയ സഹോദരനാണ്.
RELATED STORIES
അഡ്വ.സാദിഖ് നടുത്തൊടി നിലമ്പൂരില്; പ്രചാരണം ആരംഭിച്ചു
29 May 2025 7:11 AM GMTതമിഴ്-മലയാളം സിനിമനടന് രാജേഷ് വില്യംസ് അന്തരിച്ചു
29 May 2025 6:26 AM GMTഭര്ത്താവിനെ വെടിവച്ചു കൊന്ന കേസില് ബിജെപി നേതാവിന് ജാമ്യം
29 May 2025 6:06 AM GMTഏതു പ്രതിസന്ധിയിലും ആശ്രയിക്കാന് കഴിയുന്ന ജനകീയ സംവിധാനം; കേരള...
29 May 2025 6:04 AM GMTമലപ്പുറം കൂരിയാട് ദേശീയപാത വീണ്ടും തകര്ന്നു
29 May 2025 5:48 AM GMTനിലമ്പൂരില് അന്വര് മല്സരിക്കും; തൃണമൂല് കോണ്ഗ്രസ്
29 May 2025 5:20 AM GMT