Latest News

മരം മുറിയില്‍ കേസെടുത്തത് ആദിവാസികള്‍ക്കും കൃഷിക്കാര്‍ക്കും എതിരേ; കരുവന്നൂര്‍ വായ്പ തട്ടിപ്പ് സിപിഎം നേതാക്കളുടെ അറിവോടെയെന്നും പ്രതിപക്ഷം

മരം മുറി കേസ് 'നല്ല നിലയില്‍' തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ്

മരം മുറിയില്‍ കേസെടുത്തത് ആദിവാസികള്‍ക്കും കൃഷിക്കാര്‍ക്കും എതിരേ; കരുവന്നൂര്‍ വായ്പ തട്ടിപ്പ് സിപിഎം നേതാക്കളുടെ അറിവോടെയെന്നും പ്രതിപക്ഷം
X

തിരുവനന്തപുരം: മുട്ടില്‍ മരം മുറിയില്‍ കേസെടുത്തത് ആദിവാസികള്‍ക്കും കൃഷിക്കാര്‍ക്കും എതിരെയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുന്‍ വനം-റവന്യൂ മന്ത്രിമാര്‍ക്ക് ഈ കൊള്ളയില്‍ പങ്കുണ്ടെന്ന് വ്യക്തമായി കഴിഞ്ഞു. മരം കൊള്ളയില്‍ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത് പാവപ്പെട്ട ആദിവാസികള്‍ക്കും കര്‍ഷകള്‍ക്കും എതിരേയാണ്. അവരാണ് കബളിപ്പിക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, യഥാര്‍ത്ഥ പ്രതികളെ പിടികൂടാന്‍ അന്വേഷണ സംഘം ഇതുവരെ തയ്യാറായിട്ടില്ല. മരം മുറി കേസില്‍ ജുഡിഷ്വല്‍ അന്വേഷണം വേണം. ഈ കേസും 'നല്ല നിലയില്‍' തീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് നിയമസഭ മീഡിയ റൂമില്‍ നടന്ന വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ ബാങ്ക് തട്ടിപ്പാണ് കരുവന്നൂരില്‍ സഹകരണ ബാങ്കില്‍ നടന്നത്. 350 കോടിയുടെ തട്ടിപ്പാണ് നടന്നത്. 2018 മുതല്‍ തുടങ്ങിയതാണ് ഈ തട്ടിപ്പ്. 507 കോടി ആകെ ആസ്തിയുള്ള ബാങ്കാണ് 350 കോടിയുടെ തട്ടിപ്പ് നടത്തിയിരിക്കുന്നത്. സിപിഎം സംസ്ഥാന-ജില്ലാ-ഏരിയ നേതാക്കള്‍ക്ക് ഇതില്‍ പങ്കുണ്ട്. ഇത് അന്വേഷിക്കണം. രണ്ട് സിപിഎം ജില്ലാ സെക്രട്ടറിമാര്‍ ഈ കേസ് അന്വേഷിച്ചിരുന്നു. പാവപ്പെട്ടവുടെ നിക്ഷേപമാണ് സഹകരണ ബാങ്കിലുള്ളത്. ഇപ്പോള്‍ നിക്ഷേപകര്‍ക്ക് ദിനേന 10000 രൂപ വീതം നല്‍കാമെന്നാണ് ബാങ്ക് പറയുന്നത്. അഞ്ച് ലക്ഷം രൂപ നിക്ഷേപകന് എത്രകാലം കൊണ്ടാണ് ഈ തുക തിരിച്ച് കിട്ടുന്നത്. ഈ വലിയ കൊള്ള നടത്തിയ ബാങ്ക് ഭരണ സമിതിയെ ഇന്നലെയാണ് പിരിച്ച് വിട്ടത്.

രണ്ട് കോടിയുടെ ക്രമക്കേട് നടത്തിയ ബാങ്ക് ഭരണസമതിയെ പിരിച്ച് വിട്ടു. എന്നാല്‍ 350 കോടിയുടെ തട്ടിപ്പ് നടത്തിയ കരിവന്നൂര്‍ ബാങ്കിനെതിരേ നടപടിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഈ രണ്ട് കേസുകളിലും അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

Next Story

RELATED STORIES

Share it