Latest News

കൊല്ലപ്പെട്ട അശോക് ദാസ് യൂട്യൂബർ, അറിയപ്പെടുന്നത് മറ്റൊരു പേരിൽ; അറസ്റ്റിലായവരിൽ ഒരു കുടുംബത്തിലെ മൂന്നുപേർ

കൊല്ലപ്പെട്ട അശോക് ദാസ് യൂട്യൂബർ, അറിയപ്പെടുന്നത് മറ്റൊരു പേരിൽ; അറസ്റ്റിലായവരിൽ ഒരു കുടുംബത്തിലെ മൂന്നുപേർ
X

മൂവാറ്റുപുഴ: മൂവാറ്റുപുഴയില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട ഇതര സംസ്ഥാന തൊഴിലാളി അശോക് ദാസ് യൂട്യൂബര്‍. യൂട്യൂബില്‍ എംസി മുന്നു എന്ന പേരിലാണ് അശോക് ദാസ് അറിയപ്പെട്ടിരുന്നത്.പെണ്‍ സുഹൃത്തിന്റെ വീട്ടില്‍ രാത്രി എത്തിയതിന് ആള്‍ക്കൂട്ടം കെട്ടിയിട്ടു മര്‍ദിച്ചതാണ് അശോക് ദാസിന്റെ മരണത്തിന് കാരണം. കേസില്‍ അറസ്റ്റിലായവരില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരു മുന്‍ പഞ്ചായത്ത് മെമ്പറും കേസില്‍ പ്രതിയാണ്. അശോക് ദാസിനെ പ്രതികള്‍ കെട്ടിയിട്ട് ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. കേസായതോടെ ദൃശ്യങ്ങള്‍ ഡിലീറ്റ് ചെയ്തു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലിസ് ഈ ദൃശ്യങ്ങള്‍ വീണ്ടെടുക്കും. അശോക് ദാസും പെണ്‍കുട്ടികളും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതോടെ ഇയാള്‍ വീട്ടിനുള്ളില്‍ വച്ച് സ്വയം കൈകള്‍ക്ക് മുറിവേല്‍പ്പിച്ചു. തുടര്‍ന്ന് പുറത്തിറങ്ങിയപ്പോള്‍ നാട്ടുകാര്‍ കൂട്ടം കൂടി മര്‍ദ്ദിച്ചു. മര്‍ദ്ദന ശേഷം കെട്ടിയിട്ടു. ശേഷവും മര്‍ദ്ദനം തുടര്‍ന്നു. മര്‍ദ്ദനത്തില്‍ ശ്വാസകോശം തകര്‍ന്നു. തലയുടെ വലതുഭാഗത്ത് ഉണ്ടായ മര്‍ദ്ദനത്തില്‍ രക്തസ്രാവം ഉണ്ടായി. ഇത് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടിലുളളത്.

മുവാറ്റുപുഴ താലൂക്കിലെ വാളകം കവലയിലാണ് സംഭവമുണ്ടായത്. ഇവിടെയുള്ള ക്ഷേത്ര കവാടത്തിന്റെ മുന്നിലെ ഇരുമ്പ് തൂണില്‍ വ്യാഴാഴ്ച്ച രാത്രി അശോക് ദാസിനെ കെട്ടിയിട്ട് മര്‍ദിച്ചുവെന്നാണ് പരാതി. അവശനിലയിലായ അശോക് ദാസിനെ പുലര്‍ച്ചെ തന്നെ പോലിസ് എത്തി മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാവിലെ വിദഗ്ധ ചികിത്സയ്ക്കായി ശ്രമിക്കുന്നതിനിടെ മരിച്ചിരുന്നു. തലയിലും നെഞ്ചിലും ഏറ്റ ക്ഷതം മരണ കാരണമെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്. ഇയാള്‍ക്കൊപ്പം ഹോട്ടലില്‍ ഒപ്പം ജോലി ചെയ്തിരുന്ന യുവതിയുടെ വീട്ടില്‍ രാത്രിയെത്തിയതിന് പിന്നാലെയായിരുന്നു മര്‍ദ്ദനം. പെണ്‍ സുഹൃത്തിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

Next Story

RELATED STORIES

Share it