Latest News

സര്‍ക്കാര്‍ വിറ്റ ലോറിക്ക് 83,000 നികുതി അടയ്ക്കാന്‍ എംവിഡി നോട്ടീസ്..!; ഒടുവില്‍ തടിയൂരി

സര്‍ക്കാര്‍ വിറ്റ ലോറിക്ക് 83,000 നികുതി അടയ്ക്കാന്‍ എംവിഡി നോട്ടീസ്..!;  ഒടുവില്‍ തടിയൂരി
X

കണ്ണൂര്‍ : വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ ലേലം ചെയ്ത് വിറ്റ ലോറിക്ക് 83,000 രൂപ നികുതി അടയ്ക്കാന്‍ നോട്ടീസ് നല്‍കിയതില്‍ ക്ഷമ ചോദിച്ച് മോട്ടോര്‍ വാഹന വകുപ്പ്. കണ്ണൂര്‍ കുറുമാത്തൂര്‍ സ്വദേശി രാജേഷിനാണ് റവന്യൂ റിക്കവറി നോട്ടീസ് നല്‍കിയിരുന്നത്. ഇല്ലാത്ത ലോറിക്കാണ് നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ടതെന്ന് തെളിയിക്കാന്‍ രാജേഷിന് ഏറെ പണിപ്പെടേണ്ടി വന്നു. സ്വന്തം പേരിലുളള മിനിലോറിക്ക് 83,100 രൂപ നികുതിയടക്കണം. ഇല്ലെങ്കില്‍ ജപ്തി നടപടി സ്വീകരിക്കും. മോട്ടോര്‍ വാഹന വകുപ്പിന്റെ നോട്ടീസ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് രാജേഷിന് കിട്ടുന്നത്. രാജേഷിന് ലോറിയുണ്ടായിരുന്നു. 2014ല്‍ മണല്‍ക്കടത്തിന് തളിപ്പറമ്പ് പോലിസ് പിടിച്ചെടുത്തു. കേസില്‍ രാജേഷ് പിഴയടച്ചു. ലോറിക്ക് പിന്നീട് എന്ത് സംഭവിച്ചെന്ന് രാജേഷ് അറിഞ്ഞിട്ടില്ല. അപ്പോഴാണ് നികുതി അടയ്ക്കാത്തതിന് നോട്ടീസ്. ജപ്തി ഭീഷണിയുമായി ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി. തളിപ്പറമ്പ് പോലിസില്‍ ആദ്യം അന്വേഷിച്ചു. പിന്നീട് വിവരാവകാശ നിയമപ്രകാരം അപേക്ഷിച്ചു. അപ്പോഴാണ് 2020ല്‍ ലോറി സര്‍ക്കാര്‍ ലേലം ചെയ്ത് പൊളിച്ചുവിറ്റെന്ന് അറിയുന്നത്. രാജേഷ് പരാതിപ്പെട്ടതോടെ മോട്ടോര്‍ വാഹന വകുപ്പ് നോട്ടീസ് പിന്‍വലിച്ചു ക്ഷമ ചോദിച്ചു.

Next Story

RELATED STORIES

Share it