- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഉന്നത വിദ്യഭ്യാസ സ്ഥാപനങ്ങളില്‍ 'നാക്ക്' നിര്‍ബന്ധമാക്കണം: പ്രൊഫ്‌കോണ്‍
നാമമാത്ര പരിശോധന സംവിധാനങ്ങള്‍ക്കപ്പുറത്ത് കാര്യക്ഷമമായ കര്‍ശന മൂല്യ നിര്‍ണയ സംവിധാനം കൊണ്ടുവരണം. പ്രത്യേക ഉന്നത വിദ്യാഭ്യാസ കലാലയങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുന്നതോടൊപ്പം വിദ്യാഭ്യാസ പ്രക്രിയയുടെയും സംവിധാനങ്ങളുടെയും ഗുണനിലവാര പരിശോധനയും ഫലപ്രദമായി നടപ്പിലാക്കണം.

വിസ്ഡം സ്റ്റുഡന്‍സ് പ്രൊഫ്‌കോണ്‍ യൂത്ത് സമ്മിറ്റില്‍ മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് സംസാരിക്കുന്നു
കോഴിക്കോട്: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഗുണനിലവാര നിര്‍ണയ സംവിധാനമായ 'നാക്ക്' നിര്‍ബന്ധമാക്കണമെന്ന് 25ാംമത് പ്രൊഫ്‌കോണ്‍ ആഗോള പ്രഫഷണല്‍ വിദ്യാര്‍ഥി സമ്മേളനം ആവശ്യപ്പെട്ടു.
നാമമാത്ര പരിശോധന സംവിധാനങ്ങള്‍ക്കപ്പുറത്ത് കാര്യക്ഷമമായ കര്‍ശന മൂല്യ നിര്‍ണയ സംവിധാനം കൊണ്ടുവരണം. പ്രത്യേക ഉന്നത വിദ്യാഭ്യാസ കലാലയങ്ങളില്‍ പരിശോധനകള്‍ കര്‍ശനമാക്കുന്നതോടൊപ്പം വിദ്യാഭ്യാസ പ്രക്രിയയുടെയും സംവിധാനങ്ങളുടെയും ഗുണനിലവാര പരിശോധനയും ഫലപ്രദമായി നടപ്പിലാക്കണം. വിദ്യാര്‍ഥികളുടെ പാഠ്യ പാഠ്യേതര മികവ് വിലയിരുത്തുന്നതോടൊപ്പം അധ്യാപകരുടെ കൂടെ ഗുണനിലവാരം പരിശോധിക്കുന്നതിനും കഴിവുറ്റവരെ അംഗീകരിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സംവിധാന ങ്ങള്‍ ഉണ്ടാകണം.
ഇപ്രകാരം വിദ്യാഭ്യാസ ശ്രേണിയ ഒന്നടങ്കം മൂല്യനിര്‍ണയം നടത്തി മെച്ചപ്പെടുത്തും വിധമുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നതിലൂടെ പ്രത്യേകിച്ച് ഉന്നത കലാലയങ്ങളിലെ വിദ്യാഭ്യാസ പ്രക്രിയ തന്നെ മികവുറ്റതാക്കാന്‍ സാധിക്കുമെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
വൈകീട്ട് നടന്ന യൂത്ത് സമ്മിറ്റില്‍ മുന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്, ഇ ടി മുഹമ്മദ് ബഷീര്‍ എം.പി, പന്ന്യന്‍ രവീന്ദ്രന്‍, വി.ടി ബല്‍റാം എം.എല്‍.എ, ഡോ. പി സരിന്‍, സി പി സലീം സംബന്ധിച്ചു.
തുടര്‍ന്ന് വിവിധ വേദികളിലായി നടന്ന സെഷനുകള്‍ക്ക് ജോഹന്നാസ് ക്ലൊമിനക് സ്വീഡന്‍, അബൂ മുസ്സാബ് വാജിദ് അക്കാറി, റഷീദ് കുട്ടമ്പൂര്‍, മുജാഹിദ് ബാലുശ്ശേരി, അര്‍ഷദ് താനൂര്‍, എ.പി മുനവ്വര്‍ സ്വലാഹി, സി മുഹമ്മദ് അജ്മല്‍, ഷമീല്‍ മഞ്ചേരി, അബ്ദുല്ല അല്‍ ഹികമി, ടി ടി ജഹ്ഫര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
ശനിയാഴ്ച നടക്കുന്ന അക്കാഡമിക് റിസര്‍ച്ച് വര്‍ക്ക്‌ഷോപ്പില്‍ ഡോ. ഫിറോസ് അലി, പ്രഫ. അബ്ദുസ്സമദ്, ഡോ. പി കെ ഹാഷിം, ഡോ. റിയാസുദ്ദീന്‍, ഡോ. എം വി ജാബിര്‍ എന്നിവര്‍ പ്രബന്ധം അവതരിപ്പിക്കും.
ഞായറാഴ്ച നടക്കുന്ന സമാപന സമ്മേളനം പ്രമുഖ ഖുര്‍ആന്‍ വിവര്‍ത്തകന്‍ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍ ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനം പ്രോഫ്‌കോണ്‍ കഫേ എന്ന പേരില്‍ കേരളത്തിലെ നൂറോളം മണ്ഡലം കേന്ദ്രങ്ങളില്‍ തത്സമയ പ്രദര്‍ശനം സംഘടിപ്പിക്കും. സമ്മേളനം www.profcon.in എന്ന വെബ്‌സൈറ്റില്‍ തത്സമയം ലഭ്യമാകും.
RELATED STORIES
കര്‍ണാടകത്തിലെ മറ്റു ജില്ലകളിലും വര്‍ഗീയ വിരുദ്ധ സേന രൂപീകരിക്കുന്നത്...
14 May 2025 4:16 PM GMTതുര്‍ക്കിയിലെ ഇനോനു സര്‍വകലാശാലയുമായുള്ള ധാരണാ പത്രം ജെഎന്‍യു...
14 May 2025 4:02 PM GMTവിവാഹത്തട്ടിപ്പുകാരന്‍ അറസ്റ്റില്‍
14 May 2025 3:44 PM GMTസ്കൂളില്‍ മര്‍ദ്ദനമേറ്റ മുസ്ലിം കുട്ടിയുടെ വിദ്യാഭ്യാസ ചെലവ്...
14 May 2025 2:54 PM GMTപോലിസ് ചമഞ്ഞെത്തി ഇതരസംസ്ഥാന തൊഴിലാളികളുടെ പണവും ഫോണും കവര്‍ന്നു;...
14 May 2025 2:32 PM GMTകണ്ണൂര്‍ മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷം
14 May 2025 2:23 PM GMT