Latest News

നേപ്പാളില്ലാതെ ശ്രീരാമന്‍ പോലും അപൂര്‍ണ്ണനെന്ന് നരേന്ദ്ര മോദി

നേപ്പാളില്ലാതെ ശ്രീരാമന്‍ പോലും അപൂര്‍ണ്ണനെന്ന് നരേന്ദ്ര മോദി
X

ന്യൂഡല്‍ഹി: നേപ്പാളില്ലാതെ ശ്രീരാമന്‍ പോലും അപൂര്‍ണ്ണനെന്ന് ബുദ്ധജയന്തി ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. നേപ്പാളിലെ ലുംബിനിയില്‍ പ്രശസ്തമായ മായാദേവി ക്ഷേത്രം സന്ദര്‍ശിച്ചശേഷം പ്രധാനമന്ത്രി പറഞ്ഞു.

ഉഭയകക്ഷി സംഭാഷണത്തിനുശേഷം നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദുബെയുമായാണ് മോദി ക്ഷേത്രം സന്ദര്‍ശിച്ചത്. സംസ്‌കാരം, സാമ്പത്തികരംഗം, വ്യവസായം, വാര്‍ത്താവിനിമയം, ഊര്‍ജം, വികസനം തുടങ്ങിയ മേഖലകളില്‍ ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തുകയാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശന ലക്ഷ്യം. ഇതുസംബന്ധിച്ച് ആറ് കരാറുകളും ഇരുരാജ്യങ്ങളും ഒപ്പുവച്ചു. കൂടാതെ ലുംബിനി ബുദ്ധിസ്റ്റ് സര്‍വകലാശാലയില്‍ അംബേദ്കര്‍ ചെയര്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്തു.

നേപ്പാളിലെ സെതി ഹൈഡ്രോ പ്രൊജക്റ്റുകള്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ സഹായം നല്‍കണമെന്നും അദ്ദേഹം പറഞ്ഞു.

ലുംബിനി ബുദ്ധന്റെ ജന്മസ്ഥലമായി കണക്കാക്കപ്പെടുന്ന സ്ഥലമാണ്. ചില മിത്തുകള്‍ പ്രകാരം സീത നേപ്പാളിലെ ജനകപൂര്‍ മേഖലയിലാണ് ജനിച്ചത്.

Next Story

RELATED STORIES

Share it