Latest News

നവകേരളീയം കുടിശ്ശിക നിവാരണം; ഒറ്റത്തവണ തീര്‍പ്പാക്കല്‍ ജൂണ്‍ 30 വരെ നീട്ടി

നവകേരളീയം കുടിശ്ശിക നിവാരണം; ഒറ്റത്തവണ തീര്‍പ്പാക്കല്‍ ജൂണ്‍ 30 വരെ നീട്ടി
X

തിരുവനന്തപുരം: നവകേരളീയം കുടിശ്ശിക നിവാരണ പദ്ധതിയുടെ കാലാവധി ഒരുമാസം കൂടി ദീര്‍ഘിപ്പിച്ചു. സഹകരണ സംഘങ്ങളിലെ വാായ്പാ ബാധ്യതകള്‍ തീര്‍ക്കുന്നതിനുള്ള ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 2021 ആഗസ്ത് 16 മുതലാണ് ആരംഭിച്ചത്. സപ്തംബര്‍ 31 വരെയായിരുന്നു കാലാവധി. കൊവിഡ് മഹാമാരിയെ തുടര്‍ന്നുള്ള പ്രതിസന്ധി അവസാനിക്കാത്ത സാഹചര്യത്തില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി നല്‍കണമെന്ന ആവശ്യം വന്നതോടെയാണ് നേരത്തെയും നീട്ടി നല്‍കിയത്.

മെയ് 31ന് അവസാനിച്ച പദ്ധതിയുടെ കാലാവധി ജൂണ്‍ 30 വരെ ദീര്‍ഘിപ്പിച്ചിട്ടുണ്ട്. കുടിശികയില്‍ വിവിധ തരത്തിലുള്ള ഇളവുകള്‍ നല്‍കി തിരിച്ചടയ്‌ക്കേണ്ട കുറയ്ക്കുക വഴി വായ്പക്കാരന്റെ ബാധ്യത കുറയ്ക്കുകയാണ് ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. സഹകരണ മേഖലയിലെ എല്ലാ സ്ഥാപനങ്ങളിലും ഇത് ബാധകമാണ്.

Next Story

RELATED STORIES

Share it