- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
നവീന്‍ ബാബുവിന്റെ മരണം: കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി
ഹരജിയില്‍ സിബിഐയോടും സര്‍ക്കാരിനോടും കോടതി റിപോര്‍ട്ട് തേടി

കൊച്ചി:എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി.നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്ന് കുടുംബം കോടതിയില്‍ പറഞ്ഞു. ഹരജിയില്‍ സിബിഐയോടും സര്‍ക്കാരിനോടും കോടതി റിപോര്‍ട്ട് തേടി. അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കണമെന്നും നിര്‍ദേശമുണ്ട്. എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ അടുത്തമാസം ഒന്‍പതിന് വിശദമായ വാദം കേള്‍ക്കും. എസ്ഐടി എന്നത് പേരിന് മാത്രമെന്ന് നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ഇത് ആത്മഹത്യ സംബന്ധിച്ച കേസ് അല്ലേയെന്നും എന്തടിസ്ഥാനത്തിലാണ് കൊലപാതകമെന്ന് പറയുന്നതെന്നും ഹൈക്കോടതി ചോദിച്ചു.
ഇപ്പോള്‍ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും സിബിഐ അന്വേഷണം വേണമെന്നും ഹരജിയില്‍ പരാമര്‍ശമുണ്ട്. കണ്ണൂര്‍ കലക്ടറേറ്റില്‍ ഒക്ടോബര്‍ 14ന് നടന്ന യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബുവിനെ ആരൊക്കെ സന്ദര്‍ശിച്ചെന്നു കണ്ടെത്തണമെന്നും ഹരജി ആവശ്യപ്പെടുന്നു. ഇത് നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ സഹായിക്കും. നവീനെ കൊലപ്പെടുത്തി കെട്ടിത്തൂക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കലക്ടറേറ്റിലെയും റെയില്‍വേ സ്റ്റേഷനിലെയും നവീന്‍ താമസിച്ച ക്വാര്‍ട്ടേഴ്സിലെയും സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളൊന്നും ഇതുവരെ പിടിച്ചെടുത്തിട്ടില്ല. ഇത്തരം നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താതെ കേസിലെ ഏക പ്രതിയായ പി പി ദിവ്യയെ കൃത്രിമ തെളിവ് സൃഷ്ടിക്കാന്‍ സഹായിക്കുകയാണ്.
നവീന്‍ ബാബുവിന്റെ ഇന്‍ക്വസ്റ്റ് നടപടികള്‍ വേഗത്തില്‍ നടത്തിയതും സംശയങ്ങള്‍ ബലപ്പെടാന്‍ കാരണമാകുന്നു. ഇന്‍ക്വസ്റ്റ് നടപടികളില്‍ അടുത്ത ബന്ധുക്കളുടെ സാന്നിധ്യം അന്വേഷണ സംഘം ഉറപ്പാക്കേണ്ടതാണ്. എന്നാല്‍ ബന്ധുക്കള്‍ എത്തും മുന്‍പാണ് നടപടികള്‍ പൂര്‍ത്തിയാക്കിയതെന്നും ഹരജിയില്‍ പരാമര്‍ശിക്കുന്നു. കാര്യക്ഷമമായ അന്വേഷണം നടക്കുമെന്ന് പ്രതീക്ഷയില്ലെന്നും കുടുംബം ഹരജിയില്‍ വ്യക്തമാക്കുന്നു.
RELATED STORIES
ചാംപ്യന്സ് ട്രോഫി; ഇന്ത്യാ-പാക് ക്ലാസ്സിക്കില് ഇന്ത്യയ്ക്ക് ജയം;...
23 Feb 2025 5:09 PM GMTഅമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് യുവതി മരിച്ചു
23 Feb 2025 4:07 PM GMTസിറിയന് നാഷണല് ഡയലോഗ് കോണ്ഫറന്സ് 25ന് തുടങ്ങും
23 Feb 2025 4:02 PM GMTവെസ്റ്റ്ബാങ്കില് മെര്ക്കാവ ടാങ്കുകള് വിന്യസിച്ച് ഇസ്രായേല്
23 Feb 2025 3:35 PM GMTഅംബേദ്കറിന്റെ പ്രതിമയുടെ തലവെട്ടി
23 Feb 2025 3:11 PM GMTയുഎസ് തിരിച്ചയച്ച 12 ഇന്ത്യക്കാര് ഡല്ഹിയിലെത്തി
23 Feb 2025 2:59 PM GMT