Latest News

ശരദ് പവാറിനെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണി; കേസെടുത്ത് പോലിസ്

ശരദ് പവാറിനെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണി; കേസെടുത്ത് പോലിസ്
X

മുംബൈ: എന്‍സിപി ദേശീയ അധ്യക്ഷനും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ ശരദ് പവാറിന് വധഭീഷണി. പവാറിനെ വെടിവച്ച് കൊലപ്പെടുത്തുമെന്നായിരുന്നു അജ്ഞാത ഫോണ്‍ സന്ദേശം. ഈ മാസം രണ്ടിന് മുംബൈയിലുള്ള നഗരത്തില്‍ അദ്ദേഹം താമസിക്കുന്ന സില്‍വര്‍ ഓക് ബംഗ്ലാവിലേക്കാണ് അജ്ഞാത ഫോണ്‍ കോള്‍ എത്തിയത്. കൈത്തോക്ക് ഉപയോഗിച്ച് കൊലപ്പെടുത്തുമെന്ന് ഹിന്ദിയില്‍ സംസാരിച്ചയാള്‍ ഭീഷണി മുഴക്കി.

നേരത്തെയും പാവാറിന് സമാന വധഭീഷണി ഉണ്ടായിരുന്നു. അന്ന് അറസ്റ്റിലായ അതേ ബിഹാര്‍ സ്വദേശിയാണ് ചൊവ്വാഴ്ചയും ഫോണില്‍ വധഭീഷണി നടത്തിയതെന്ന് പോലിസ് പറഞ്ഞു. ഇയാളെ നേരത്തെ കസ്റ്റഡിയിലെടുത്തെങ്കിലും ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇയാള്‍ക്കെതിരേ ഗാംദേവി പോലിസ് കേസെടുത്തു. നിലവില്‍ ജാമ്യത്തില്‍ കഴിയുന്ന ഇയാളെ വീണ്ടും അറസ്റ്റ് ചെയ്യുമെന്നും പോലിസ് വ്യക്തമാക്കി.

Next Story

RELATED STORIES

Share it