Latest News

ജെഇഇ, നീറ്റ് പ്രവേശന പരീക്ഷകള്‍ മാറ്റിവച്ചു

ജെഇഇ, നീറ്റ് പ്രവേശന പരീക്ഷകള്‍ മാറ്റിവച്ചു
X

ന്യൂഡല്‍ഹി: നീറ്റ്, ജെഇഇ പരീക്ഷകള്‍ മാറ്റിവച്ചതായി കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാല്‍ അറിയിച്ചു. ജെഇഇ മെയിന്‍, നീറ്റ് പരീക്ഷകള്‍ സെപ്റ്റംബറില്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. അതിന്റെ ഭാഗമായി ജെഇഇ അഡ്‌വാന്‍സ്ഡ് പരീക്ഷയും നീട്ടിവച്ചു. പരീക്ഷകള്‍ നടത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുക്കാന്‍ രൂപംകൊടുത്ത വിദഗ്ധസമിതിയുടെ ശുപാര്‍ശയിലാണ് പരീക്ഷകള്‍ നീട്ടിയത്.

ജെഇഇ മെയിന്‍ സെപ്തംബര്‍ ഒന്നു മുതല്‍ ആറ് വരെയും അഡ്വാന്‍സ് പരീക്ഷ സെപ്തബര്‍ 27നുമാണ് നടത്തുക. നീറ്റ് പരീക്ഷ സെപ്തംബര്‍ 13ന് നടക്കും. ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് പരീക്ഷകള്‍ മാറ്റിവയ്ക്കുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ നടക്കേണ്ടിയിരുന്നതാണ് ഈ പരീക്ഷകള്‍. കൊവിഡ് വ്യാനപം വര്‍ധിച്ച സാഹചര്യത്തിലാണ് പരീക്ഷകള്‍ മാറ്റിവച്ചത്.

പരീക്ഷ നടത്തുന്നതിനെതിരേ രാജ്യത്തും വിദേശത്തുമുള്ള വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളില്‍ നിന്ന് നിരവധി പരാതികള്‍ ലഭിച്ചിരുന്നു. ഗള്‍ഫില്‍ നിന്നുള്ള ഒരു വിദ്യാര്‍ത്ഥി പരീക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

Next Story

RELATED STORIES

Share it