Latest News

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്ന് വിദ്യാര്‍ത്ഥി; മൊഴി നല്‍കിയത് ബീഹാര്‍ സ്വദേശിയായ 22കാരന്‍

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്ന് വിദ്യാര്‍ത്ഥി; മൊഴി നല്‍കിയത് ബീഹാര്‍ സ്വദേശിയായ 22കാരന്‍
X

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ന്ന് കിട്ടിയെന്ന് വിദ്യാര്‍ത്ഥിയുടെ മൊഴി. ബീഹാര്‍ സ്വദേശിയായ 22 വയസുകാരനാണ് മൊഴി നല്‍കിയത്. സമസ്തിപൂര്‍ പോലിസിന് നല്‍കിയ മൊഴിപ്പകര്‍പ്പ് പുറത്ത് വന്നു. മെയ് അഞ്ചാം തീയതി നടന്ന പരീക്ഷയുടെ ചോദ്യപേപ്പര്‍ തലേന്ന് തന്നെ കിട്ടിയെന്നാണ് വിദ്യാര്‍ത്ഥിയുടെ മൊഴി. തന്റെ ബന്ധു വഴി മെയ് നാലിന് ചോദ്യപേപ്പര്‍ കിട്ടിയെന്നും വിദ്യാര്‍ത്ഥി മൊഴി നല്‍കി.

അതേസമയം, വിവാദത്തെ തുടര്‍ന്ന് നീറ്റ് പുനഃപരീക്ഷ ആവശ്യപ്പെട്ടുള്ള ഹരജികള്‍ ഇന്ന് സുപ്രിംകോടതി പരിഗണിക്കും. എസ്എഫ്‌ഐ അടക്കം നല്‍കിയ പത്ത് ഹരജികളാണ് കോടതി പരിഗണിക്കുക. നെറ്റ് പരീക്ഷ സാഹചര്യവും കോടതിയെ ധരിപ്പിക്കും. അതിനിടെ, യുജിസി നെറ്റ് പരീക്ഷ വിവാദം കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് എബിവിപിയും രംഗത്തെത്തി. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാന്‍ സ്ഥിരം സംവിധാനം നീറ്റ് പരീക്ഷയില്‍ സിബിഐ അന്വേഷണം വേണമെന്നും എബിവിപി ആവശ്യപ്പെടുന്നു.

Next Story

RELATED STORIES

Share it