Latest News

നെന്മാറ ഇരട്ടക്കൊലകേസ്: പ്രതി ചെന്താമരക്കെതിരേ പുനരന്വേഷണം

നെന്മാറ ഇരട്ടക്കൊലകേസ്: പ്രതി ചെന്താമരക്കെതിരേ പുനരന്വേഷണം
X

നെന്മാറ: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരക്കെതിരേ പുനരന്വേഷണം. ജാമ്യ ഉപാധി ലംഘിച്ചതിനാണ് അന്വേഷണം. തൃശുര്‍ ഡി ഐജിക്കാണ് അന്വേഷണചുമതല. അന്വേഷണം ഒരു മാസത്തിനകം പൂര്‍ത്തീകരിച്ച് കുറ്റപത്രം സമര്‍പ്പിക്കാനാണ് നീക്കം. കേസില്‍ തെളിവു ലഭിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി സ്വീകരിക്കും. ചെന്താമര ജാമ്യം ലംഘിച്ചത് പോലിസിന്റെ വീഴ്ചയാണെന്നു കണ്ടെത്തിയിരുന്നു.

2019ല്‍ സജിത എന്ന യുവതിയെ കൊലപ്പെടുത്തിയ വ്യക്തി ജാമ്യത്തില്‍ ഇറങ്ങിയശേഷം കുടുംബത്തി നെതിരെ നിരന്തരം കൊല ഭീഷണി മുഴക്കിയ കാര്യം കുടുംബവും നാട്ടുകാരും പോലിസിനെ അറിയിച്ചിട്ടും കൃത്യമായ നടപടികള്‍ സ്വീകരിക്കാതിരുന്നതാണ് വീണ്ടും കൊലപാതകം നടക്കാനുള്ള കാരണം എന്ന് നിമര്‍ശനം ഉയര്‍ന്നിരുന്നു. പോലിസിന്റെ കൃത്യവിലോപമാണ് ഇതിനു പിന്നിലെന്നായിരുന്നു നാട്ടുകാരുടെ ആരോപണം.

സജിത എന്ന അയല്‍വാസിയെ കൊന്ന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇപ്പോള്‍ സജിതയുടെ ഭര്‍ത്താവ് സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയത്. ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോവാന്‍ കാരണം സജിതയും കുടുംബവുമാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം.

നീണ്ട മുടിയുള്ള സ്ത്രീയാണ് തന്റെ കുടുംബവഴക്കിന് കാരണമെന്ന് ഏതോ മന്ത്രവാദി ചെന്താമരയോട് പറഞ്ഞുവെന്നും തുടര്‍ന്ന് സജിതയെ സംശയിക്കുകയായിരുന്നുവെന്നും കരുതപ്പെടുന്നു. സജിതയോടുള്ള വൈരാഗ്യം വീട്ടുകാരോടും വെച്ചുപുലര്‍ത്തിയതാണ് സുധാരകന്റെയും ലക്ഷ്മിയുടെയും കൊലപാതകത്തിലെത്തിയത്.

Next Story

RELATED STORIES

Share it