Latest News

എന്‍സിപിക്ക് പുതിയ അധ്യക്ഷന്‍; തോമസ് കെ തോമസിനു സാധ്യത?

എന്‍സിപിക്ക് പുതിയ അധ്യക്ഷന്‍; തോമസ് കെ തോമസിനു സാധ്യത?
X

കൊച്ചി: എന്‍സിപിയുടെ പുതിയ അധ്യക്ഷനെ ഫെബ്രുവരി 25നു നടക്കുന്ന ജില്ലാകമ്മിറ്റി തീരുമാനിക്കും. തോമസ് കെ തോമസിനാണ് സാധ്യതയെന്നാണ് റിപോര്‍ട്ടുകള്‍. ഇതുമായി ബന്ധപ്പെട്ട് കേരള നേതാക്കള്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. ശരദ് പവാര്‍, തോമസ് കെ തോമസിെന്ന തീരുമാനത്തിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ് റിപോര്‍ട്ടുകള്‍.

മന്ത്രി എ.കെ. ശശീന്ദ്രനും തോമസ് കെ.തോമസിനെ പിന്തുണച്ചിരുന്നു. മുതിര്‍ന്ന നേതാവ് പി.സി. ചാക്കോയും എതിര്‍പ്പ് ഉന്നയിക്കാത്ത സാഹചര്യത്തിലാണ് ശരദ് പവാര്‍ തീരുമാനത്തിന് പച്ചക്കൊടി കാണിച്ചിരിക്കുന്നത്. ഇനി ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും 25നു ചര്‍ച്ച നടത്തും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

ഇക്കഴിഞ്ഞ 12നാണ് എന്‍സിപി സംസ്ഥാന അധ്യക്ഷസ്ഥാനത്തു നിന്നു പി സി ചാക്കോ രാജിവച്ചത്. പാര്‍ട്ടി പിളരുമെന്ന സാഹചര്യത്തിലാണ് പി സി ചാക്കോയുടെ നീക്കം. നിലവില്‍ ദേശീയ വര്‍ക്കിംങ്് പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണ് പി സി ചാക്കോ.

Next Story

RELATED STORIES

Share it