Latest News

ന്യൂസിലാന്റ് ക്രൈസ്റ്റ് ചര്‍ച്ച് കൊലയാളിയുടെ വിചാരണ: കഴിയുന്നത്ര പേരെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടെന്ന് വെളിപ്പെടുത്തല്‍

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15നാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ ബ്രെന്റണ്‍ ടാരന്റ് കൂട്ടക്കൊല നടത്തിയത്. 51 കൊലപാതക കുറ്റങ്ങള്‍, 40 കൊലപാതകശ്രമങ്ങള്‍, ഒരു ഭീകരവാദ കുറ്റം എന്നിവയാണ് പ്രതിക്കെതിരില്‍ ചുമത്തിയത്.

ന്യൂസിലാന്റ് ക്രൈസ്റ്റ് ചര്‍ച്ച് കൊലയാളിയുടെ വിചാരണ: കഴിയുന്നത്ര പേരെ കൊലപ്പെടുത്താന്‍ ലക്ഷ്യമിട്ടെന്ന് വെളിപ്പെടുത്തല്‍
X

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലന്റിലെ ക്രൈസ്റ്റ് ചര്‍ച്ചിലെ പള്ളികളില്‍ വെള്ളിയാഴ്ച്ച നമസ്‌ക്കാരത്തിയവരില്‍ കഴിയാവുന്ന അത്രയും പേരെ കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്ന് പ്രതി ബ്രെന്റണ്‍ ടാരന്റ്. വിചാരണ വേളയിലാണ് പ്രതി ഇത് വെളിപ്പെടുത്തിയത്. രാജ്യത്തെ പള്ളികള്‍ കത്തിക്കാനും പദ്ധതിയിട്ടിരുന്നതായി പ്രതി പറഞ്ഞു.

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 15നാണ് ക്രൈസ്റ്റ്ചര്‍ച്ചിലെ രണ്ട് പള്ളികളില്‍ ബ്രെന്റണ്‍ ടാരന്റ് കൂട്ടക്കൊല നടത്തിയത്. 51 കൊലപാതക കുറ്റങ്ങള്‍, 40 കൊലപാതകശ്രമങ്ങള്‍, ഒരു ഭീകരവാദ കുറ്റം എന്നിവയാണ് പ്രതിക്കെതിരില്‍ ചുമത്തിയത്.

സംഭവദിവസം തന്നെ അറസ്റ്റിലായ 29കാരനായ പ്രതി അന്നുമുതല്‍ പരോളില്ലാത്ത തടവ് അനുഭവിക്കുകയാണ്. ആദ്യം അല്‍ നൂര്‍ പള്ളിയിലേക്ക് പോയി വെടിവെപ്പ് നടത്തിയ ബ്രെന്റണ്‍ ടാരന്റ് പിന്നീട് അഞ്ചു കിലോമീറ്റര്‍ അകലെയുള്ള ലിന്‍വുഡ് പള്ളിയിലേക്ക് കാറോടിച്ച് പോയി അവിടെയും കൂട്ടക്കൊല നടത്തുകയായിരുന്നു. കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ടവരും പരുക്കേറ്റവരുമുള്‍പ്പടെയുള്ള സാക്ഷികളും വിചാരണക്കായി കോടതിയിലെത്തുന്നുണ്ട്.

ന്യൂസിലാന്റിലെ പള്ളികളുടെ കെട്ടിടത്തിന്റെ പ്ലാനുകള്‍ ഉള്‍പ്പടെ ശേഖരിച്ചും മറ്റ് വിശദാംശങ്ങള്‍ മനസ്സിലാക്കിയുമാണ് ഏറ്റവും തിരക്കേറിയ സമയം കണ്ടെത്തി കൂട്ടക്കൊല നടത്താനിറങ്ങിയതെന്നും പ്രതി കോടതിയില്‍ വെളിപ്പെടുത്തി. ആക്രമണത്തിന് മുമ്പുള്ള മാസങ്ങളില്‍ അല്‍ നൂര്‍ പള്ളിക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തി വീഡിയോ ദൃശ്യങ്ങള്‍ ശേഖരിച്ചിരുന്നു. അല്‍ നൂര്‍ പള്ളിക്കും ലിന്‍വുഡ് ഇസ്‌ലാമിക് സെന്ററിനും പുറമേ ആഷ്ബര്‍ട്ടണ്‍ പള്ളിയിലും കൂട്ടക്കൊല നടത്താന്‍ പ്രതി ബ്രെന്റണ്‍ ടാരന്റ് ലക്ഷ്യമിട്ടിരുന്നു. എന്നാല്‍ വഴിമധ്യേ പോലിസിന്റെ പിടിയലായതോടെ ഇത് നടക്കാതെ പോകുകയായിരുന്നു.

Next Story

RELATED STORIES

Share it