Latest News

വൈദ്യുതി വിതരണത്തിന് വയര്‍ലെസ് സംവിധാനവുമായി ന്യൂസിലാന്റ്

നാല് ഘടകങ്ങളാണ് പുതിയ സംവിധാനത്തിലുണ്ടാകുക. വൈദ്യുത കേന്ദ്രം, പ്രക്ഷേപണം ചെയ്യുന്ന ആന്റിന, പ്രക്ഷേപണ റിലേകള്‍, ഒരു റെക്‌റ്റെന്ന എന്നിവയാണവ.

വൈദ്യുതി വിതരണത്തിന് വയര്‍ലെസ് സംവിധാനവുമായി ന്യൂസിലാന്റ്
X

വെല്ലിങ്ടണ്‍: വിദൂര പ്രദേശങ്ങളലേക്ക് വൈദ്യുതി എത്തിക്കാന്‍ ന്യൂസിലാന്റ് വയര്‍ലെസ് സംവിധാനം പ്രാവര്‍ത്തികമാക്കുന്നു. വളരെക്കാലമായി ശാസ്ത്രജ്ഞരെ ചിന്തിപ്പിച്ച ചോദ്യത്തിനാണ് ന്യൂസിലാന്റ് കമ്പനിയായ 'എമ്രോഡ്' ഉത്തരം കണ്ടെത്തുന്നത്. ഇതു സംബന്ധിച്ച അവസാന ഘട്ട പരീക്ഷണങ്ങള്‍ക്ക് ന്യൂസിലാന്റിലെ പവര്‍കോ ലിമിറ്റഡ് എമ്രോഡിന് ധനസഹായം അനുവദിച്ചു. വൈദ്യുത കേന്ദ്രത്തില്‍ നിന്ന് വളരെ അകലെയുള്ള ഇടങ്ങളിലേക്ക് ഊര്‍ജ്ജനഷ്ടമില്ലാതെ വയര്‍ലെസ്സായി വൈദ്യുതി എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി.

നാല് ഘടകങ്ങളാണ് പുതിയ സംവിധാനത്തിലുണ്ടാകുക. വൈദ്യുത കേന്ദ്രം, പ്രക്ഷേപണം ചെയ്യുന്ന ആന്റിന, പ്രക്ഷേപണ റിലേകള്‍, ഒരു റെക്‌റ്റെന്ന എന്നിവയാണവ. ആദ്യം, പ്രക്ഷേപണം ചെയ്യുന്ന ആന്റിന വൈദ്യുതിയെ മൈക്രോവേവ് ഊര്‍ജ്ജമാക്കി മാറ്റുന്നു മാര്‍ക്കോണിയുടെ റേഡിയോ തരംഗങ്ങളെപ്പോലെ ഒരു വൈദ്യുതകാന്തിക തരംഗം സൃഷ്ടിക്കപ്പെടും.അത് ഒരു സിലിണ്ടര്‍ ബീമിലേക്ക് കേന്ദ്രീകരിക്കുന്നു. മൈക്രോവേവ് ബീം റെക്‌റ്റെനയില്‍ എത്തുന്നതുവരെ നിരവധി റിലേകളിലൂടെ അയയ്ക്കുന്നു.ശേഷം അത് വീണ്ടും വൈദ്യുതിയാക്കി മാറ്റുന്നു.

വൈദ്യുതി അയക്കുന്നതിനിടയില്‍ പക്ഷികള്‍ പോലെ എന്തെങ്കിലും തടസ്സങ്ങളുണ്ടോ എന്ന് കണ്ടെത്തുന്നതിന് ലേസര്‍ ബീം ഉപയോഗിച്ച് സ്‌കാന്‍ ചെയ്യാനും സംവിധാനമുണ്ട്. തടസ്സം കാണപ്പെട്ടാല്‍ വൈദ്യുത വിതരണം തനിയെ ഓഫാകും. മൈക്രോവേവ് എനര്‍ജി വഴിയുള്ള വൈദ്യുതി സംപ്രേഷണം പതിറ്റാണ്ടുകളായി നിലവിലുണ്ട്. എന്നാല്‍ ഇത് വലിയ തോതില്‍ ഊര്‍ജ്ജ നഷ്ടത്തിന് കാരണമാകുന്നുണ്ട്. അത് ഒഴിവാക്കിയുള്ള പദ്ധതിയാണ് ന്യൂസിലാന്റ് പ്രാവര്‍ത്തികമാക്കുന്നത്.

Next Story

RELATED STORIES

Share it