Latest News

ഉബൈദ് മേലടിക്ക് കുവൈത്ത് മന്ത്രാലയത്തിന്റെ യാത്രയയപ്പ്

ഉബൈദ് മേലടിക്ക് കുവൈത്ത് മന്ത്രാലയത്തിന്റെ യാത്രയയപ്പ്
X

പയ്യോളി: കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ 15 വര്‍ഷത്തെ സേവനത്തിനു ശേഷം വിരമിച്ച വീഡിയോ ഗ്രാഫര്‍ ഉബൈദ് മേലടിക്ക് യാത്രയയപ്പ് നല്‍കി. മന്ത്രാലയ ആസ്ഥാനത്ത് നടന്ന യാത്രയയപ്പ് ചടങ്ങില്‍ ആഭ്യന്തര മന്ത്രാലയം പൊതു സമ്പര്‍ക്ക വിഭാഗം മേധാവി ബ്രിഗേഡിയര്‍ ജനറല്‍ തൗഹീദ് അല്‍ കന്ദറി ഉബൈദ് മേലടിക്ക് ഉപഹാരം നല്‍കി.

ചടങ്ങില്‍ മറ്റു മുതിര്‍ന്ന ഉദ്യോഗസ്ഥരും സഹ പ്രവര്‍ത്തകരും പങ്കെടുത്തു. 2006 ല്‍ ആണു ഉബൈദ് ആഭ്യന്തര മന്ത്രാലയത്തില്‍ വീഡിയോ ഗ്രാഫര്‍ ആയി ചേരുന്നത്. ഈ കാലയളവില്‍ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇടം നേടിയ പല സംഭവങ്ങളുടെയും ദൃശ്യങ്ങള്‍ ഇദ്ദേഹത്തിന്റെ കാമറ കണ്ണിലൂടെയാണു പുറം ലോകം വീക്ഷിച്ചത്. നേരത്തെ കുവൈത്ത് ഓയില്‍ കമ്പനിയില്‍ വീഡിയോ ഗ്രാഫറായിരുന്ന ഇദ്ദേഹത്തിനു 2003 ല്‍ ഏറ്റവും മികച്ച ദൃശ്യത്തിനുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. പയ്യോളി മേലടി സ്വദേശിയായ ഉബൈദ് മൂന്നര പതിറ്റാണ്ട് കാലമായി കുവൈത്തില്‍ പ്രവാസ ജീവിതം നയിച്ചു വരികയാണു. ഭാര്യ:അമിത ഉബൈദ്. മക്കള്‍:ഷെല്ലി, ഷെസ്ബി, ഷെബി, ഷഹീന്‍.

Next Story

RELATED STORIES

Share it