Latest News

ട്രാന്‍സ്‌ജെന്റര്‍ സെല്ലിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമനം

ട്രാന്‍സ്‌ജെന്റര്‍ സെല്ലിലേയ്ക്ക് കരാറടിസ്ഥാനത്തില്‍ നിയമനം
X

തൃശൂര്‍: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ട്രാന്‍സ്‌ജെന്റര്‍ സെല്‍ പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി തൃശൂര്‍ ട്രാന്‍സ്‌ജെന്റര്‍ ക്ഷേമം ട്രാന്‍സ്‌ജെന്റര്‍ സെല്ലിലേയ്ക്ക് കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. പ്രൊജക്ട് ഓഫിസര്‍ (1 ഒഴിവ്), പ്രൊജക്ട് അസിസ്റ്റന്റ് (2 ഒഴിവ്), ഓഫീസ് അറ്റന്‍ഡന്റ് (1 ഒഴിവ്) എന്നീ തസ്തികകളിലേക്ക് ഒരു വര്‍ഷത്തേയ്ക്കാണ് നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരായിരിക്കണം.

പ്രോജക്ട് ഓഫിസര്‍ തസ്തികയിലേക്ക് ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് യോഗ്യത (ബിരുദാനന്തര ബിരുദം അഭിലഷണീയം). 2021 ജനുവരി ഒന്നിന് 25 വയസ്സ് പൂര്‍ത്തീകരിക്കേണ്ടതും 45 വയസ് കവിയാന്‍ പാടില്ലാത്തതുമാണ് പ്രായപരിധി. പ്രതിമാസ വേതനം 30,675 രൂപ.

പ്രൊജക്റ്റ് അസിസ്റ്റന്റ് ഒഴിവിലേക്ക് ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. 2021 ജനുവരി ഒന്നിന് 20 വയസ്സ് പൂര്‍ത്തിയാക്കിയവരും 40 വയസ്സ് കവിയാന്‍ പാടില്ലാത്തതുമാണ്. പ്രതിമാസ വേതനം 19,950 രൂപ. ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് പത്താംതരം പാസായിരിക്കണം.

2021 ജനുവരി ഒന്നിന് 20 വയസ്സ് പൂര്‍ത്തിയാക്കിയവരും 40 വയസ്സ് കവിയാന്‍ പാടില്ലാത്തതുമാണ്. പ്രതിമാസ വേതനം 17,325 രൂപയാണ്.

താല്‍പ്പര്യമുള്ളവര്‍ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതം സാമൂഹ്യനീതി വകുപ്പ് ഡയറക്ടര്‍, സാമൂഹ്യനീതി ഡയറക്ടറേറ്റ്, വികാസ് ഭവന്‍, തിരുവനന്തപുരം എന്ന വിലാസത്തില്‍ ഫെബ്രുവരി 15നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0487 2321702.

Next Story

RELATED STORIES

Share it