Latest News

ശക്തമായ കാറ്റിലും മഴയിലും മാള മേഖലയില്‍ വ്യാപക നാശനഷ്ടം

ശക്തമായ കാറ്റിലും മഴയിലും മാള മേഖലയില്‍ വ്യാപക നാശനഷ്ടം
X

മാള: ഇന്ന് ഉച്ചക്ക് ശേഷമുണ്ടായ ശക്തമായ കാറ്റിലും മഴയിലും മാള മേഖലയില്‍ വ്യാപകമായ നാശനഷ്ടങ്ങള്‍. അന്നമനട ഗ്രാമപഞ്ചായത്തിലെ വെണ്ണൂരില്‍ നിരവധി നാശനഷ്ടങ്ങളുണ്ടായി. കുന്നത്ത് പറമ്പില്‍ കുഞ്ഞാവര ജോണ്‍സന്റെ നിരവധി വാഴകള്‍ ഒടിഞ്ഞുവീണു. കുന്നത്തു പറമ്പില്‍ ഔസേപ്പിന്റെയും മാതൃഭൂമി ഏജന്റായ ചില്ലായി മടത്തില്‍ ചന്ദ്രന്റെയും ജാതികള്‍ മറിഞ്ഞുവീണു. കര്‍ഷകര്‍ക്ക് മതിയായ നഷ്ട്ട പരിഹാരം നല്‍കാന്‍ അധികാരികള്‍ ജാഗ്രത കാണിക്കണം എന്ന് സി പി എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി അവശ്യപെട്ടു.

കുഴൂര്‍ ഗ്രാമപഞ്ചായത്തിലെ കൊച്ചുകടവില്‍ ശക്തമായുണ്ടായ കാറ്റില്‍ തെങ്ങുകള്‍ ഒടിഞ്ഞും മറിഞ്ഞും വീണ് വ്യാപകമായ നാശനഷ്ടങ്ങളുണ്ടായി. കൊച്ചുകടവ്കുണ്ടൂര്‍ റോഡില്‍ ഇന്ദിരാജി ഷെല്‍ട്ടറിന് സമീപത്തായി തെങ്ങുകള്‍ വീണ് അഞ്ച് വൈദ്യുതി പോസ്റ്റുകള്‍ തകര്‍ന്ന് മണിക്കൂറുകളോളം വൈദ്യുതി ബന്ധം തകരാറിലായി. 11 കെ വി ലൈന്‍ കടന്നുപോകുന്ന പോസ്റ്റുകളാണ് തകര്‍ന്നത്. വൈകുന്നേരം വരെ വൈദ്യുതി വകുപ്പ് ജീവനക്കാരും മറ്റും ശ്രമകരമായി ശ്രമിച്ചെങ്കിലും ഒരു പ്രദേശമാകെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കപ്പെടുത്താനായില്ല.

ഷെല്‍ട്ടറിന് സമീപത്തായുള്ള ട്രാന്‍സ്‌ഫോര്‍മറിന് കീഴിലുള്ള ഉപഭോക്താക്കള്‍ക്കാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാകാതിരുന്നത്. റോഡിലെ ഗതാഗത തടസ്സം ഒഴിവാക്കാനായെങ്കിലും ഇന്ന് വൈദ്യുതി പോസ്റ്റുകള്‍ മാറ്റി ലൈന്‍ പുനഃസ്ഥാപിച്ചാലേ നൂറോളം വീടുകളിലേക്കുള്ള വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനാകൂ. ബാക്കി ഭാഗങ്ങളില്‍ വൈകീട്ട് 6.45 ഓടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനായി. ഉച്ചക്ക് ശേഷം മൂന്നരയോടെയുണ്ടായ അതിശക്തമായ കാറ്റില്‍ കുറേയേറെ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്.

Next Story

RELATED STORIES

Share it