- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തൃശൂര്‍ ജില്ലയില്‍ 1780 പേര്‍ക്ക് കൂടി കൊവിഡ്; 428 പേര് രോഗമുക്തരായി

തൃശൂര്‍: ജില്ലയില്‍ ഇന്ന് 1780 പേര്‍ക്ക് കൂടി കൊവിഡ്19 സ്ഥിരീകരിച്ചു. 428 പേര് രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6858 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 90 പേര് മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,13,401 ആണ്. 1,05,895 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.
ജില്ലയില്‍ ഞായറാഴ്ച്ച സമ്പര്‍ക്കം വഴി 1747 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 24 പേര്‍ക്കും, 03 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.
രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 110 പുരുഷന്മാരും 95 സ്ത്രീകളും, പത്ത് വയസ്സിനു താഴെ 50 ആണ്‍കുട്ടികളും 39 പെണ്‍കുട്ടികളുമുണ്ട്.
രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍
തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ 274
വിവിധ കോവിഡ് ഫസ്റ്റ്ലൈന് ട്രീറ്റ്മെന്റ് സെന്ററുകളില്‍ 473
സര്‍ക്കാര്‍ ആശുപത്രികളില്‍ 92
സ്വകാര്യ ആശുപത്രികളില്‍ 276
കൂടാതെ 3963 പേര് വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.
1166 പേര് പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 258 പേര് ആശുപത്രിയിലും 908 പേര് വീടുകളിലുമാണ്.
8099 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതി 4599 പേര്‍ക്ക് ആന്റിജന്‍ പരിശോധനയും, 3364 പേര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും, 136 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 12,50,813 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
549 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,70,186 ഫോണ്‍ വിളികളാണ് ജില്ലാ കണ്ട്രോള് സെല്ലില്ലേക്ക് വന്നിട്ടുളളത്. 37 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്കി.
ജില്ലയില്‍ ഇതുവരെ കോവിഡ് വാക്സിന് സ്വീകരിച്ചവര്‍
1. ആരോഗ്യപ്രവര്‍ത്തകര്‍
ഫസ്റ്റ്ഡോസ് 44,591 സെക്കന്റ് ഡോസ് 34,546
2. മുന്നണി പോരാളികള്‍
ഫസ്റ്റ് ഡോസ് 10,881 സെക്കന്റ്ഡോസ് 8,998
3. പോളിംഗ് ഓഫീസര്‍മാര്‍
ഫസ്റ്റ്ഡോസ് 24,335 സെക്കന്റ് ഡോസ് 4,487
4. 4559 വയസ്സിന് ഇടയിലുളളവര്‍
ഫസ്റ്റ് ഡോസ് 1,40,584 സെക്കന്റ് ഡോസ് 2,176
5. 60 വയസ്സിന് മുകളിലുളളവര്‍
ഫസ്റ്റ് ഡോസ് 2,75,267 സെക്കന്റ് ഡോസ് 9,254
ആകെ
ഫസ്റ്റ് ഡോസ് 4,95,658
സെക്കന്റ്ഡോസ് 59,461.
RELATED STORIES
അഹമ്മദാബാദിലെ വിമാനാപകടത്തില്‍ മുഴുവന്‍ യാത്രികരും മരിച്ചു;...
12 Jun 2025 1:00 PM GMTഅഹമ്മദാബാദ് വിമാനത്തില്‍ മലയാളി നഴ്സും; അപകടം യു കെയിലേക്ക് ജോലിക്ക്...
12 Jun 2025 12:46 PM GMTവിമാനം തകര്‍ന്നു വീണത് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളിലേക്ക്; അഞ്ച്...
12 Jun 2025 12:33 PM GMTഅഹമ്മദാബാദ് വിമാന ദുരന്തം; 140 മരണം
12 Jun 2025 10:51 AM GMTഅഹമ്മദാബാദ് വിമാനാപകടം: അപകടത്തില്‍പെട്ടവരില്‍ വിദേശ പൗരന്മാരും
12 Jun 2025 10:21 AM GMTയുഎപിഎയ്ക്കെതിരേ കടുത്ത വിമർശനം ഉയർത്തി കോൺഗ്രസ്
12 Jun 2025 9:31 AM GMT