Latest News

കണ്ടയിന്‍മെന്റ് സോണിലുള്ളവര്‍ വാക്‌സിനേഷനും പുറത്ത് പോവരുത്; പകര്‍ച്ചാ വ്യാധിനിയന്ത്രണ നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡിഎംഒ

കണ്ടയിന്‍മെന്റ് സോണിലുള്ളവര്‍ വാക്‌സിനേഷനും പുറത്ത് പോവരുത്; പകര്‍ച്ചാ വ്യാധിനിയന്ത്രണ നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ഡിഎംഒ
X

തൃശൂര്‍: ഓണ്‍ലൈന്‍ രജിസ്‌ട്രേഷനിലൂടെ വാക്‌സിനേഷന്‍ സൈറ്റ് ഷെഡ്യൂള്‍ ചെയ്ത് അപ്പോയ്‌മെന്റ് ഐ.ഡി കൊണ്ടുവരുന്നവര്‍ക്ക് മാത്രമാണ് വാക്‌സിന്‍ നല്‍കുന്നത്. കൊവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിന് വേണ്ടി തല്‍ക്കാലം സ്‌പോട്ട് രജിസ്‌ട്രേഷന്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്.

ജില്ലയില്‍ വാക്‌സിന്റെ ലഭ്യതകുറവ് മൂലം വാക്‌സിനേഷന്‍ നടക്കുന്നതിന് തൊട്ട് മുന്‍പുള്ള ദിവസം വൈകീട്ട് 3 മണി മുതല്‍ 4 മണി വരെയാണ് കൊവിന്‍ വെബ്‌സൈറ്റില്‍ വാക്‌സിനേഷന്‍ സെന്ററുകള്‍ ഷെഡ്യൂള്‍ ചെയ്യുവാന്‍ സാധിക്കുക.

കണ്ടെയ്ന്‍മെന്റ് സോണുകളില്‍ വാക്‌സിനേഷന്‍ ഉണ്ടായിരിക്കുന്നതല്ല. സെഷന്‍ ഷെഡ്യൂള്‍ ചെയ്തതിന് ശേഷം പ്രത്യേക കാരണങ്ങളാല്‍ കണ്ടൈന്‍മെന്റ് സോണ്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ സെഷന്‍ റദ്ദാക്കുന്നതാണ്.

ഒരു കാരണവശാലും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉള്ളവര്‍ വാക്‌സിനേഷനുവേണ്ടിയും പുറത്തുപോകാന്‍ പാടുള്ളതല്ല. പോകുന്നതായി ശ്രദ്ധയില്‍പെട്ടാല്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘനമായി കണക്കാക്കി പകര്‍ച്ച വ്യാധിനിയന്ത്രണ നിയമപ്രകാരം നിയമനടപടികള്‍ സ്വീകരിക്കുന്നതാണ്.

ജില്ലയില്‍ കൊവിഡ് വ്യാപനം വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തി പൊതുജനങ്ങള്‍ കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it