- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ജല ജീവന് മിഷന്: 310.91 കോടിയുടെ കുടിവെള്ള പദ്ധതികള്‍ക്ക് അംഗീകാരം

കല്‍പ്പറ്റ: ജില്ലയിലെ 10 പഞ്ചായത്തുകള്‍ക്കായി 310.91 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍ക്ക് ജില്ലാ കലക്ടര്‍ ഡോ. അദീല അബ്ദുല്ലയുടെ സാന്നിധ്യത്തില്‍ നടന്ന ജലജീവന്‍ മിഷന് ജില്ലാ വാട്ടര്‍ ആന്‍ഡ് സാനിറ്റേഷന്‍ മിഷന് യോഗത്തില്‍ അംഗീകാരം നല്കി. മീനങ്ങാടി, എടവക, മുള്ളന്‍കൊല്ലി, പടിഞ്ഞാറത്തറ, തിരുനെല്ലി, കണിയാമ്പറ്റ, വെങ്ങപ്പള്ളി, തരിയോട്, പൊഴുതന, കോട്ടത്തറ പഞ്ചായത്തുകള്‍ക്കുള്ള കുടിവെള്ള പദ്ധതികള്‍ക്കാണ് അംഗീകാരം നല്‍കിയത്. ജില്ലയിലെ 42,029 വീടുകളിലേക്ക് ഇതു വഴി ഗാര്‍ഹിക കണക്ഷന് നല്കുവാന് കഴിയും.
മീനങ്ങാടി (33 കോടി), എടവക (26 കോടി), മുള്ളന്‍കൊല്ലി (38 കോടി), പടിഞ്ഞാറത്തറ (39.41 കോടി), തിരുനെല്ലി (38 കോടി), കണിയാമ്പറ്റ (42 കോടി), തരിയോട്, പൊഴുതന, കോട്ടത്തറ, വെങ്ങപ്പള്ളി സമഗ്ര പദ്ധതി (94.50 കോടി) എന്നിങ്ങനെയാണ് ജല ജീവന് മിഷന്റെ രണ്ടാം ഘട്ട പദ്ധതിക്ക് അംഗീകാരം നല്‍കിയത്. മുഴുവന്‍ ഗ്രാമപഞ്ചായത്തുകളിലും 2024 നകം സമ്പൂര്‍ണ്ണ കുടിവെള്ള കണക്ഷന് നല്‍കുകയാണ് മിഷന്റെ ലക്ഷ്യം. ജില്ലയില്‍ കുടിവെള്ള കണക്ഷന് നിലവിലില്ലാത്ത എല്ലാ അങ്കണവാടികള്‍ക്കും വാട്ടര്‍ പ്യൂരിഫയര്‍ നല്‍കുന്നതിനും യോഗം അംഗീകാരം നല്കി.
RELATED STORIES
ലോകരാജ്യങ്ങളിലെ എംബസികള്‍ അടച്ച് ഇസ്രായേല്‍; ജൂതന്മാരാണെന്ന് പുറത്ത്...
13 Jun 2025 5:11 PM GMTഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സന്‍ആയില്‍ പത്തുലക്ഷം പേരുടെ പ്രകടനം
13 Jun 2025 4:57 PM GMTവര്‍ഗീയതയെ ബലം പ്രയോഗിച്ച് നേരിടുമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി;...
13 Jun 2025 4:37 PM GMTഇറാന് പിന്തുണ പ്രഖ്യാപിച്ച് അല്‍ ഖസ്സം ബ്രിഗേഡ്സ്
13 Jun 2025 4:18 PM GMTയുദ്ധവിമാനങ്ങളെ വ്യോമാതിര്‍ത്തിയില്‍ പ്രവേശിപ്പിക്കില്ലെന്ന്...
13 Jun 2025 3:58 PM GMTഭര്‍ത്താവിനെ ഹിന്ദുത്വരും കുടുംബവും ''ലവ് ജിഹാദ്'' കേസില്‍...
13 Jun 2025 3:41 PM GMT