- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തകരഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടില്‍ നെരിപ്പോട് പോലെ എരിയുന്ന ഒരു അമ്മ മനസ്സുണ്ട്; മാതൃദിനം ജിഷ വധക്കേസ് പ്രതിയുടെ മാതാവിന് സമര്‍പ്പിച്ച് അമ്പിളി ഓമനക്കുട്ടന്‍
കോഴിക്കോട്: മാതൃദിനംജിഷ കൊലപാതക കേസില്‍ വധശിക്ഷ കാത്ത് വീയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാഴിയുന്ന അമീറൂല്‍ ഇസ്‌ലാമിന്റെ മാതാവ് ഖദീജയ്ക്ക് സമര്‍പ്പിച്ച് അമ്പിളി ഓമനക്കുട്ടന്‍.
'ആസാം നാഗാവ് ജില്ലയിലെ ധോള്‍ഡ എന്ന ഗ്രാമത്തിലെ
തകരഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടില്‍ നെരിപ്പോട് പോലെ എരിയുന്ന ഒരു അമ്മ മനസ്സുണ്ട്. ജിഷയെ അറിയില്ല, ജിഷയുടെ വീട്ടുകാരെ അറിയില്ല , അപ്പോള്‍ അമീറുല്‍ ഒരു പരിചയവുമില്ലാത്തൊരാളെ കൊല്ലുമോ ?.' അമ്പിളി ഓമനക്കുട്ടന്‍ ചോദിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഈ മാതൃദിനം പെരുമ്പാവൂര്‍ ജിഷ കൊലപാതക കേസില്‍ വധശിക്ഷ കാത്ത് വീയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കാഴിയുന്ന അമീറൂല്‍ ഇസ്‌ലാമിന്റെ മാതാവ് ഖദീജയ്ക്ക് സമര്‍പ്പിയ്ക്കുന്നു. ആസാം നാഗാവ് ജില്ലയിലെ ധോള്‍ഡ എന്ന ഗ്രാമത്തിലെ
തകരഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടില്‍ നെരിപ്പോട് പോലെ എരിയുന്ന ഒരു അമ്മ മനസ്സുണ്ട്. ജിഷയെ അറിയില്ല, ജിഷയുടെ വീട്ടുകാരെ അറിയില്ല , അപ്പോള്‍ അമീറുല്‍ ഒരു പരിചയവുമില്ലാത്തൊരാളെ കൊല്ലുമോ ?.
1. അമീറിന് യാതൊരു വിധ ക്രിമിനല്‍ പശ്ചാത്തലവും ഇല്ലെന്ന് ആസാം പോലീസ് പറയുന്നു.
2. ഇത്രയും ക്രൂരമായി ജിഷയെ കൊല്ലണമെങ്കില്‍ അതിന് വ്യക്തമായ ഒരു ലക്ഷ്യവും ഒന്നില്‍ കൂടുതല്‍പ്പേരും ഉണ്ടായിരിക്കണം.കാരണം ഒരാള്‍ക്ക് തനിയെ ഇത് പോലെ ആയുധം ഉപയോഗിച്ച് ജനനേന്ദ്രിയം തകര്‍ത്ത് ഇങ്ങനെയൊക്ക ചെയ്യാന്‍ കഴിയില്ലെന്ന് പോസ്റ്റമോര്‍ട്ടം ചെയ്ത ഡോക്ടര്‍ പറയുന്നുണ്ട്.അതിവിദഗ്ദമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒരു കൊലപാതകം എന്ന് മാത്രമേ എനിക്കിതിനെ കുറിച്ച് പറയാനാവു.
3.ജിഷയുടെ കൊലപാതകത്തിന് ഒന്നില്‍ കൂടുതല്‍ ആയുധങ്ങള്‍ ഉണ്ടായിരിക്കുമെന്ന് പറയപ്പെടുന്നുണ്ട്. പക്ഷെ ഒരു കത്തി മാത്രമേ പോലീസ് കണ്ടെത്തിയൊള്ളു. ആ ഇരുമ്പ് ദണ്ഡിനെ കുറിച്ച് പറത്ന്നുണ്ടെങ്കിലും അത് ഇപ്പോഴും അപ്രത്യക്ഷമാണ്.
4. അമീര്‍ , അനാറുള്‍ എന്നൊരാളെ കുറിച്ച് പറയുന്നുണ്ട്, എന്നാല്‍ അങ്ങനെ ഒരു വ്യക്തി ഇല്ല എന്നാണ് പ്രസ്സ് മീറ്റില്‍ അന്ന് എസ് പി ഉണ്ണിരാജ പറഞ്ഞത്. പക്ഷെ അതിന് മുന്‍പ് അസാമില്‍ പോയി അനാറിനെ കണ്ടു എന്നും അവന്‍ കുറ്റം നിഷേധിച്ചുവെന്നും പോലീസ് തന്നെ പറയുന്നുണ്ട്. ഇതിലെ രണ്ടിലെയും വൈരുദ്ദ്യം തികച്ചും ആശങ്കയുണ്ടാക്കുന്നതാണ്. കാരണം അനാര്‍ അടക്കമുള്ള രണ്ടുമൂന്നു പേരെ ജിഷയെ കൊല്ലാന്‍ മാറ്റാരെങ്കിലും ഏല്പിച്ചിരുന്നുവെങ്കില്‍ കൊലപാതകത്തിന് ശേഷം ബാക്കി തെളിവുകള്‍ കൂടി ഇല്ലാതാക്കാന്‍ അനാറിനെ കൊന്നു കളഞ്ഞതാവാനും സാധ്യതയില്ലേ? അപ്പോള്‍ പിന്നെ എങ്ങനെയാണ് അനാര്‍ എന്ന വ്യക്തിയുണ്ടാവുന്നത്? ജിഷ ഒരു പെന്‍ ക്യാമറ ഉപയോഗിച്ചിരുന്നത് തന്നെ ആരെയോ ഭയപ്പെട്ടിരുന്നത് കൊണ്ടല്ലേ?
5.പട്ടികജാതിയില്‍പ്പെട്ട ഒരു പെണ്‍കുട്ടിയുടെ ഇത്തരം ആസ്വഭാവിക മരണത്തില്‍ ആര്‍ ഡി ഒ യുടെ സാന്നിധ്യത്തില്‍ മാത്രം നടപടികള്‍ പൂര്‍ത്തിയാക്കേണ്ട പോലീസ് എന്ത് കൊണ്ട് ജില്ല മജിസ്‌ട്രേറ്റിനെ അറിയിക്കാതിരുന്നു? ഇത് തീര്‍ത്തുമൊരു ആസ്വഭാവിക കൊലപാതകം ആണെന്നിരിക്കെ മൃതദേഹം സൂക്ഷിക്കേണ്ട പോലീസ് എന്ത് കൊണ്ട് ദഹിപ്പിക്കാന്‍ കൂട്ട് നിന്നു?
6. ഒരു കൊലപാതകം നടന്നാല്‍ തെളിവ് നഷ്ടപ്പെടാതിരിയ്ക്കാന്‍ അവിടെ സീല്‍ ചെയ്ത് സൂക്ഷിക്കേണ്ട പോലീസ് എന്ത് കൊണ്ട് അത് ചെയ്തില്ല? പത്തു ദിവസത്തിന് ശേഷമാണ് അങ്ങനെ ചെയ്തത്. അപ്പോഴേക്കും തെളിവുകള്‍ എല്ലാം നഷ്ടപ്പെട്ടു കാണില്ലേ? അതോ ആരെയൊക്കെയോ സംരക്ഷിക്കാന്‍ വേണ്ടി അങ്ങനെ ചെയ്തതാണോ?
7.കൊലപാതകത്തിന് മുന്‍പ് പലതവണ പലതിനും കുറുപ്പംപടി പോലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടും എന്ത് കൊണ്ട് പോലീസ് ഒരിക്കല്‍ പോലും അതൊന്നും അന്വേഷിച്ചില്ല? ഈ കൊലപാതകത്തിന് മുന്‍പ് ഭൂമാഫിയ അടക്കമുള്ളവരുടെ വ്യക്തമായ ഇടപ്പെടലുകള്‍ ഉണ്ടായിട്ടുണ്ട് എന്നതും ഓര്‍മ്മിക്കേണ്ടതാണ്.
8. ജിഷ കൊല്ലപ്പെട്ടപ്പോള്‍ ആദ്യം ബഹളമുണ്ടാക്കുകയും അതിനു ശേഷം നിശബ്ദനാവുകയും ചെയ്ത ജിഷയുടെ പിതാവ് പാപ്പു മരിച്ചപ്പോള്‍ അദ്യേഹത്തിന്റെ അക്കൗണ്ടില്‍ ലക്ഷങ്ങള്‍ എങ്ങനെ ഉണ്ടായി?
9. ജിഷ കൊലപാതകത്തില്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോയ ജിഷയുടെ സഹപാഠികളെ പോലീസ് എന്തിനാണ് ഭീഷണിപ്പെടുത്തിയിരുന്നത്? ഇനിയും സമരവുമായി മുന്നോട്ട് പോയാല്‍ അവരെ പ്രതിയാക്കുമെന്ന് പറഞ്ഞത് എന്ത് കൊണ്ടാണ്? സമരം നടത്തിയവരുടെ വീടുകളില്‍ രാത്രിയില്‍ പോയി പോലീസ് കലാപരിപാടികള്‍ നടത്തിയതും ഏതെങ്കിലും ഒരു പ്രതിയെ തല്ലിക്കൂട്ടി ഉണ്ടാക്കാനല്ലേ?
10. ഇതില്‍ ഏറ്റവും പ്രധാനമെന്ന് പോലീസ് പറയുന്നത് ഡി എന്‍ എ റിസള്‍ട്ട് ആണ്. പക്ഷേ അറസ്റ്റ് നടക്കുന്നതിന് മുന്‍പേ തന്നെ അമീറുല്‍ സെന്‍കുമാര്‍ വിളിച്ചതിനെ തുടര്‍ന്ന് ആലുവ പോലീസ് ക്ലബ്ബില്‍ ഹാജറായിട്ടുണ്ട്. അപ്പോള്‍ നിലവിലുള്ള ഉചഅ റിസള്‍ട്ടില്‍ എങ്ങനെ വിശ്വസിക്കും? ഇതെല്ലാം മറച്ചു വച്ചു കൊണ്ടുള്ള ഒരു കുറ്റപത്രമാണ് പോലീസ് കോടതിയില്‍ നല്‍കിയിട്ടുള്ളത്.
ജിഷ കൊലപാതക കേസ് ബാക്കി വച്ചത് അമീറുല്‍ ഇസ്ലാം നിരപരാധിയെന്നാണ്. കാരണം ഈ കേസിലെ നിര്‍ണ്ണായക തെളിവായ ഉചഅ റിസള്‍ട്ട് അനലൈസ് ചെയ്ത മറ്റൊരു ഡി എന്‍ എ അനലിസ്റ്റ് പറയുന്നു ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അമീറുല്‍ ആണ് പ്രതിയെന്ന് ഒരിക്കലും പറയാന്‍ കഴിയില്ലെന്ന്.ഈ ഉചഅ ടെസ്റ്റ് റിസള്‍ട്ട് ഇന്‍വലിഡ് എന്നാണ്. സത്യത്തില്‍ വല്ലാത്തൊരു ഞെട്ടലാണ് എന്നിലുണ്ടായത്. പക്ഷെ ആധികാരികമായി അത് എല്ലാ വിധ രേഖകളോടും കൂടെ ഞാന്‍ അത് പിന്നീട് വിശദമായി നിങ്ങളോട്, പൊതുസമൂഹത്തോട് പറയും. മറച്ചു വയ്ക്കാന്‍ ഒന്നുമില്ല, എല്ലാം ജനങ്ങള്‍ അറിയണം. ഇതിന്റെ ഭീകരത എത്രമാത്രം വലുതെന്ന് എനിക്കിപ്പോള്‍ അറിയാം.
ഈ മാതൃദിനം പെരുമ്പാവൂർ ജിഷ കൊലപാതക കേസിൽ വധശിക്ഷ കാത്ത് വീയ്യൂർ സെൻട്രൽ ജയിലിൽ കാഴിയുന്ന അമീറൂൾ ഇസ്‌ലാമിന്റെ മാതാവ്...
Posted by Ambily Omanakuttan on Saturday, May 8, 2021
RELATED STORIES
ബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMT