- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
റേഷന്‍ കടകളില്‍ തിരക്ക് നിയന്ത്രിക്കാന്‍ തൃശൂർ ജില്ലാ ഭരണകൂടം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
തൃശൂർ: ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ റേഷന്‍ കടകളിലെ തിരക്ക് നിയന്ത്രിക്കാന്‍ തൃശൂർ ജില്ലാ ഭരണകൂടം മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. സാധനങ്ങള്‍ നേരിട്ടു വാങ്ങുന്നതിന് കാര്‍ഡുകളുടെ നമ്പരുകളുടെ അടിസ്ഥാനത്തിലാണ് ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1,2,3 എന്നീ നമ്പരുകളില്‍ അവസാനിക്കുന്ന റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് തിങ്കള്‍,ചൊവ്വ ദിവസങ്ങളില്‍ സാധനങ്ങള്‍ നേരിട്ട് വാങ്ങാം. 4,5,6 അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക് ബുധന്‍, വ്യാഴം ദിവസങ്ങളിലും 7,8,9,0 എന്നീ അക്കങ്ങളില്‍ അവസാനിക്കുന്ന കാര്‍ഡ് ഉടമകള്‍ക്ക് വെള്ളി, ശനി ദിവസങ്ങളിലും സാധനങ്ങള്‍ നേരിട്ട് വാങ്ങാവുന്നതാണ്. എന്നാല്‍ ഒരേ സമയം മൂന്നിലധികം ആളുകള്‍ നില്‍ക്കാന്‍ പാടുള്ളതല്ല. 65 വയസ് കഴിഞ്ഞവര്‍, നിരീക്ഷണത്തില്‍ കഴിയുന്നവര്‍, കിടപ്പു രോഗികള്‍, മറ്റ് പല കാരണങ്ങളാല്‍ നേരിട്ടെത്താന്‍ നിര്‍വ്വാഹമില്ലാത്തവര്‍ എന്നിവര്‍ക്ക് ആവശ്യമായ സാധനങ്ങള്‍ പൊതുവിതരണ കേന്ദ്രങ്ങളില്‍ നിന്നും ആര്‍.ആര്‍.ടി മുഖേന എത്തിച്ചു നല്‍കാനുമാണ് തീരുമാനം.
RELATED STORIES
ലെബനാനില്‍ ഇസ്രായേലിന് നേരിട്ടത് കനത്ത നഷ്ടം; റിപ്പോര്‍ട്ട് പുറത്ത്...
1 Nov 2024 5:30 AM GMTദീപാവലി ആഘോഷത്തിനിടെ വെടിവയ്പ്; ഡല്‍ഹിയില്‍ രണ്ടു പേര് കൊല്ലപ്പെട്ടു
1 Nov 2024 4:53 AM GMTമുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് ബസ് ഓടിച്ചു കയറ്റിയെന്ന്;...
1 Nov 2024 4:38 AM GMTവാണിജ്യാവശ്യത്തിനുള്ള പാചകവാതക വില വര്‍ധിപ്പിച്ചു
1 Nov 2024 3:06 AM GMTപി പി ദിവ്യയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
1 Nov 2024 2:39 AM GMTസഹപ്രവര്‍ത്തകയെ മദ്യം നല്കി പീഡിപ്പിച്ചു; യുവാവിന് 12 വര്‍ഷം കഠിനതടവ്
1 Nov 2024 2:30 AM GMT