Latest News

തൃശൂർ ജില്ലയില്‍ 2231 പേര്‍ക്ക് കൂടി കൊവിഡ്; 7332 പേര്‍ രോഗമുക്തരായി

തൃശൂർ ജില്ലയില്‍ 2231 പേര്‍ക്ക് കൂടി കൊവിഡ്; 7332 പേര്‍ രോഗമുക്തരായി
X

തൃശൂർ: ജില്ലയില്‍ വ്യാഴാഴ്ച്ച 2231 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു; 7332 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 30,498 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 84 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,14,403 ആണ്. 1,82,686 പേരെയാണ് ആകെ രോഗമുക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 20.86% ആണ്.

ജില്ലയില്‍ വ്യാഴാഴ്ച്ച സമ്പര്‍ക്കം വഴി 2217 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 03 പേര്‍ക്കും, 06 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, ഉറവിടം അറിയാത്ത 05 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 165 പുരുഷന്‍മാരും 184 സ്ത്രീകളും പത്ത് വയസ്സിനു താഴെ 102 ആണ്‍കുട്ടികളും 98 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ -

തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ - 461

വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍- 1002

സര്‍ക്കാര്‍ ആശുപത്രികളില്‍ - 376

സ്വകാര്യ ആശുപത്രികളില്‍ - 924

വിവിധ ഡോമിസിലിയറി കെയര്‍ സെന്‍ററുകളില്‍ - 1201

കൂടാതെ 24,303 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

2895 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 464 പേര്‍ ആശുപത്രിയിലും 2431 പേര്‍ വീടുകളിലുമാണ്.

10,697 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 6,151 പേര്‍ക്ക് ആന്‍റിജന്‍ പരിശോധനയും, 4,372 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 174 പേര്‍ക്ക് ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ 16,36,052 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

535 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ ആകെ 1,93,390 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 86 പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

.....

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്സിന്‍ സ്വീകരിച്ചവര്‍

വിഭാഗം - ഫസ്റ്റ് ഡോസ് - സെക്കന്‍റ് ഡോസ് എന്ന ക്രമത്തിൽ

ആരോഗ്യപ്രവര്‍ത്തകര്‍ - 45,502 - 38,741

മുന്നണി പോരാളികള്‍ - 12,224 - 12,338

പോളിംഗ് ഓഫീസര്‍മാര്‍ - 24,526 - 11,411

45-59 വയസ്സിന് ഇടയിലുളളവര്‍ - 2,17,107 - 15,855

60 വയസ്സിന് മുകളിലുളളവര്‍ - 3,12,017 - 83,336

18-44 വയസ്സിന് ഇടയിലുളളവര്‍ - 280

ആകെ - 6,11,656 - 1,61,681.

Next Story

RELATED STORIES

Share it