- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊവിഡ് ആശ്വാസ പദ്ധതിയിലേക്ക് ഐസിയു ബെഡുകളും വെന്റിലേറ്ററുകളും നല്‍കി

തൃശൂർ: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുചേര്‍ന്ന് സൊലസ് എന്ന സംഘടനയും. കേരളത്തിലെ വിവിധ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ പീഡിയാട്രിക് വിഭാഗത്തിലേക്ക് 18 ലക്ഷം രൂപ വിലവരുന്ന 21 ഐ.സി.യു. ബെഡുകളും, 3 നോണ്‍ ഇന്‍വാസിവ് വെന്റിലേറ്ററുകളും സൊലസ് സംഭാവ നല്‍കി. ഇതില്‍ 9 ഐ.സി.യു. ബെഡുകളും, 3 നോണ്‍ ഇന്‍വാസിവ് വെന്റിലേറ്ററുകളും റവന്യൂ വകുപ്പു മന്ത്രി കെ. രാജന്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ബിജു കൃഷ്ണനു കൈമാറി.
കഴിഞ്ഞ 15 വര്‍ഷമായി കേരളത്തിലുടനീളം ദീര്‍ഘകാല രോഗങ്ങള്‍ ബാധിച്ചവരും, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ കുഞ്ഞുങ്ങള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് സൊലസ്.
കോവിഡ്-19 മഹാമാരിയുടെ കാലത്തും തങ്ങളാലാവുംവിധം സര്‍ക്കാരിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തുകയായിരുന്നു സംഘടന.
കുറ്റിപ്പുറം എം.ഇ.എസ്. എഞ്ചിനീയറിംഗ് കോളേജിലെ 2008 ബാച്ച് പൂര്‍വ വിദ്യാര്‍ത്ഥികളും, ഓറിഗോണ്‍ മലയാളീ അസോസിയേഷനും (സ്വരം) ചേര്‍ന്നാണ്് ഐ.സി.യു ബെഡുകള്‍ക്കും വെന്റിലേറ്ററുകള്‍ക്കുമുള്ള തുക കണ്ടെത്തിയത്. തൃശൂര്‍ ഗവ : മെഡിക്കല്‍ കോജേജില്‍ പൂര്‍ണമായും കോവിഡ്-19 പ്രോട്ടോകോള്‍ പാലിച്ചു നടത്തിയ ചടങ്ങില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ലോല ദാസ്, ഡോ. പി. വി. അജയന്‍, സൊലസ് സെക്രട്ടറിയും സ്ഥാപകയുമായ ഷീബ അമീര്‍ എന്നിവര്‍ പങ്കെടുത്തു.
RELATED STORIES
ഗസയില്‍ മൂന്നു മെര്‍ക്കാവ ടാങ്കുകള്‍ തകര്‍ത്ത് ഹമാസ്
20 Jun 2025 2:05 AM GMTകണ്ണൂരില്‍ പേ വിഷബാധ സ്ഥിരീകരിച്ച കുട്ടിയുടെ നില അതീവഗുരുതരം
19 Jun 2025 4:58 PM GMTഐഎസ്എല്ലിനെ 2025-26 കലണ്ടറില്‍ നിന്ന് ഒഴിവാക്കി ഇന്ത്യന്‍ ഫുട്ബോള്‍...
19 Jun 2025 4:39 PM GMTദലിത് പഞ്ചായത്ത് പ്രസിഡന്റിനെ വേദിയില്‍ കയറ്റാതെ ബിജെപി എംഎല്‍എ...
19 Jun 2025 4:39 PM GMTസംഭല്‍ സംഘര്‍ഷം: സിയാവുര്‍ റഹ്മാന് ബര്‍ഖ് എംപിയെ പ്രതിയാക്കി...
19 Jun 2025 4:20 PM GMTഇറാന് കീഴടങ്ങണമെന്ന ട്രംപിന്റെ ആവശ്യം കോമാളിത്തരം: സയ്യിദ് അബ്ദുല്‍...
19 Jun 2025 3:53 PM GMT