- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഴക്കാല പകർച്ചവ്യാധി പ്രതിരോധ ജനകീയ ശുചീകരണം: പരിശീലന പരിപാടി
തൃശൂർ: മഴക്കാല പകർച്ചവ്യാധി പ്രതിരോധ ജനകീയ ശുചീകരണ പരിപാടി സംസ്ഥാനത്ത് എല്ലായിടത്തും ജൂൺ 4, 5, 6 തിയ്യതികളിൽ നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു. തദ്ദേശ സ്ഥാപനതലത്തിൽ ജനകീയമായി നടത്തപ്പെടുന്ന ഈ പരിപാടിയെക്കുറിച്ച് ചിട്ടയായ ഒരു പരിശീലനം കിലയുടെ നേതൃത്വത്തിൽ മെയ് 31, ജൂൺ 1 എന്നീ ദിവസങ്ങളിൽ രാവിലെ 11 മണി മുതൽ 1 മണിവരെ ഓൺലൈനായി നടത്തുന്നതാണ്. സംസ്ഥാന ആരോഗ്യ വകുപ്പ്, ശുചിത്വ മിഷന്‍, ഹരിതകേരളം മിഷന്‍, കുടുംബശ്രീ മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്.
എല്ലാ ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, ആരോഗ്യ വിഭാഗം ജീവനക്കാര്‍, കുടുംബശ്രീ, ആശ, വാര്‍ഡ്‌സമിതി പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വേണ്ടിയാണ് പ്രധാനമായും ഈ പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഒരു പൗരബോധന പരിപാടിയെന്ന നിലയിലും ഏവരും അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയ പരിശീലനമായതിനാല്‍ എല്ലാ വിഭാഗം ജനങ്ങള്‍ക്കും ഇതില്‍ പങ്കെടുക്കാം.
പരിശീലനത്തിന്റെ ആദ്യ ദിവസം മഴക്കാല രോഗങ്ങള്‍ പ്രതിരോധിക്കുന്നതിന്റെ ഭാഗമായുള്ള ശുചീകരണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിദഗ്ധർ ക്ലാസുകൾ എടുക്കും. രണ്ടാം ദിവസം മഴക്കാല രോഗങ്ങളും പ്രതിരോധ മാർഗങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി ആരോഗ്യ വകുപ്പിലെ വിദഗ്ധര്‍ ക്ലാസുകൾ നയിക്കും.
മഴക്കാല പൂർവ്വ ശുചീകരണം-ആവശ്യകതയും സ്വീകരിക്കേണ്ട സമീപനവും, ഗാർഹിക തലം, സ്ഥാപനതലം, സാമൂഹിക തലം, പൊതുതലം എന്നിവടങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, അജൈവമാലിന്യ പരിപാലനം, ആരോഗ്യ പരിരക്ഷയും മാലിന്യ നിർമ്മാർജ്ജനവും, മഴക്കാല പൂർവ ശുചീകരണത്തിന്റെ പിന്തുണാ സംവിധാനങ്ങൾ എന്നീ വിഷയങ്ങളാണ് ഒന്നാം ദിവസം കൈകാര്യം ചെയ്യുക. രണ്ടാം ദിവസം മഴക്കാല രോഗങ്ങളും അവയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും, മഴക്കാല രോഗങ്ങളും അവയുടെ ലക്ഷണങ്ങളും, എടുക്കേണ്ട നടപടികള്‍ തുടങ്ങിയവയാണ് ഉള്ളടക്കം. സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടാകും.
കിലയുടെ ഫേസ്ബുക്ക്-യൂട്യൂബ് ചാനലിലൂടെയാണ് (https://www.facebook.com/kilatcr | https://www.youtube.com/kilatcr) ഈ പരിശീലനം.
RELATED STORIES
ഷാഹി ജുമാ മസ്ജിദിലെ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്ലിം...
25 Nov 2024 5:47 PM GMTഐപിഎല്‍ താരലേലം; സച്ചിന് ബേബി സണ്‍റൈസേഴ്സില്‍; സന്ദീപ് വാര്യരും...
25 Nov 2024 5:36 PM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പില്‍ വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു
25 Nov 2024 4:37 PM GMTവഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ എസ്വൈഎസ് നേതാവുമായി കൂടിക്കാഴ്ച്ച...
25 Nov 2024 4:33 PM GMTഷാഹി ജുമാ മസ്ജിദിന് സമീപത്തെ സംഘര്‍ഷം: ബംഗളൂരുവിലായിരുന്ന മുസ്ലിം...
25 Nov 2024 3:14 PM GMTഇ പി ജയരാജന്റെ ആത്മകഥാ വിവാദം; മാനേജരെ സസ്പെന്‍ഡ് ചെയ്ത് ഡിസി ബുക്സ്
25 Nov 2024 2:20 PM GMT