Latest News

ബോർഡ് കോർപ്പറേഷൻ നിയമനങ്ങൾ: മുസ്‌ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ

ബോർഡ് കോർപ്പറേഷൻ നിയമനങ്ങൾ: മുസ്‌ലിം സമുദായത്തിന് അർഹമായ പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ
X

കോട്ടയം: കേരള സർക്കാർ സർക്കാർ ബോർഡ് കോർപ്പറേഷൻ ഭരണസമിതിയിലേക്കുള്ള നിയമനങ്ങളിൽ മുസ്‌ലിം പ്രാതിനിധ്യം ഉറപ്പു വരുത്തണമെന്നും ഹജ്ജ് കമ്മിറ്റിയിലും വഖ്ഫ് ബോർഡിലും മാത്രമായും മുസ്‌ലിം നിയമനം ഒതുക്കരുതെന്നും കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. കേരള ഹൈക്കോടതിയിലെ അഡ്വക്കറ്റ് ജനറൽ ഉൾപ്പെടെ ഉയർന്ന ഏഴ് തസ്തികകളിൽ സമുദായത്തിന്റെ പ്രതിനിധികൾ ആരെയും പരിഗണിക്കാത്തത് ഖേദകരമാണ്. ഉടനെ നടക്കുന്ന ഗവൺമെന്റ് പ്ലീഡർ, സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡർ തുടങ്ങിയ നിയമനങ്ങളിൽ സമുദായത്തിന് അർഹമായ പരിഗണന നൽകണമെന്നും ജമാഅത്ത് കൗൺസിൽ ആവശ്യപ്പെട്ടു. ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ ഉന്നമനത്തിനായി ബജറ്റിൽ വകയിരുത്തിയ തുക വിനിയോഗിക്കാതെ ന്യൂനപക്ഷങ്ങളെ വഞ്ചിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.യോഗം സംസ്ഥന വർക്കിംഗ് പ്രസിഡന്റ്റ് കമാൽ എം മാക്കിയിൽ ഉദ്ഘടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് എം.ബി അമീൻഷാ അധ്യക്ഷത വഹിച്ച യോഗത്തിൽ നന്തിയോട് ബഷീർ, വി.ഓ അബു സാലി, ഹബീബുള്ളാ ഖാൻ ഈരാറ്റുപേട്ട, ടിപ്പു മൗലനാ, തബികുട്ടി പറത്തോട്, പി.എസ് ഹു സെയിൻ, എസ്.എം ഫുവാദ് ചങ്ങാനശ്ശേരി, മുഹമ്മദ് കണ്ടകത്ത് സമീർ മൗലാന എന്നിവർ സംസാരിച്ചു.

Next Story

RELATED STORIES

Share it