- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഓൺലൈൻ പഠനം: തൃശൂർ ജില്ലയിൽ നെറ്റ് വർക്ക് സംവിധാനം കാര്യക്ഷമമാക്കും - കലക്ടർ
തൃശൂർ: നെറ്റ് വർക്ക് പ്രശ്നം മൂലം ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവപ്പെടുന്ന പ്രദേശങ്ങളിൽ നെറ്റ് വർക്ക് സംവിധാനം കാര്യക്ഷമമാക്കി കുട്ടികളുടെ പഠനം മികവുറ്റതാക്കുമെന്ന് ജില്ലാ കലക്ടർ എസ് ഷാനവാസ്.
ഓൺലൈൻ പഠനത്തിന് നെറ്റ് വർക്ക് സംവിധാനം അപര്യാപ്തമായ മേഖലകൾ ഉൾപ്പെടുന്ന 27 തദ്ദേശ സ്ഥാപന പ്രതിനിധികൾ, കേബിൾ ടി വി ഓപ്പറേറ്റർമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുടെ ഓൺലൈൻ അവലോകന യോഗത്തിലാണ് കലക്ടർ തീരുമാനമറിയിച്ചത്.
നെറ്റ് വർക്കിലെ പ്രശ്നത്താൽ ഓൺലൈൻ പഠനത്തിന് തടസ്സം നേരിടുന്ന കുട്ടികളുടെ വിവരങ്ങൾ അതത് തദ്ദേശ സ്ഥാപനങ്ങൾ ശേഖരിച്ച് ലിസ്റ്റ് തയ്യാറാക്കി കലക്ടർക്കോ നോഡൽ ഓഫീസർക്കോ നൽകണം. നിലവിലെ ടവർ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കി നെറ്റ് വർക്ക് സംവിധാനം വിപുലപ്പെടുത്തേണ്ട മേഖലകളിൽ അങ്ങനെ ചെയ്യും. ടവർ നിർബന്ധമായും സ്ഥാപിച്ചാൽ മാത്രമേ നെറ്റ് വർക്ക് ലഭിക്കൂ എന്നുള്ള സ്ഥലങ്ങളിൽ ടവർ സ്ഥാപിക്കണം. എന്നാൽ ഇതു സ്ഥാപിക്കുമ്പോൾ നാട്ടുകാരെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി മാത്രമേ ചെയ്യാവൂ എന്നും കലക്ടർ യോഗത്തിൽ നിർദ്ദേശം നൽകി.
നെറ്റ് വർക്ക് സംവിധാനമില്ലാതെ ഓൺലൈൻ പഠനത്തിന് കുട്ടികൾ ഏറെ ബുദ്ധിമുട്ടനുഭവിക്കുന്ന പട്ടികജാതി, പട്ടിക വർഗ കോളനികൾ കേന്ദ്രീകരിച്ച് ഇക്കാര്യത്തിൽ തദ്ദേശ സ്ഥാപനങ്ങൾ പരിശോധന നടത്തണം. ഈ മേഖലകളിൽ ടവർ സംവിധാനമില്ലെങ്കിൽ കേബിൾ ടിവി ഓപ്പറേറ്റർമാരുടെ സഹായവും തേടണമെന്നും കലക്ടർ വ്യക്തമാക്കി. ട്രൈബൽ മേഖലയായ അതിരപ്പിള്ളി, ആളൂർ, മറ്റത്തൂർ പഞ്ചായത്തുകളിൽ എല്ലാ വാർഡുകളിലെയും വിവരങ്ങൾ ഉടൻ ശേഖരിച്ചു നൽകാനും കലക്ടർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.
ഓൺലൈൻ പഠനത്തിന് നെറ്റ് വർക്കില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളുടെ പരാതികൾ തദ്ദേശ സ്ഥാപനങ്ങൾ ശേഖരിക്കണം. ഇത്തരം കുട്ടികൾക്ക് പരാതി നൽകാൻ കലക്ടറേറ്റിൽ ഉടൻ കോൾ സെൻറർ ആരംഭിക്കുമെന്നും കലക്ടർ അറിയിച്ചു.
ജില്ലയിൽ ടവർ ഒപ്ടിമൈസേഷൻ പ്രവർത്തനങ്ങൾ, പുതിയ ടവർ സ്ഥാപിക്കുന്നതിനുള്ള സ്ഥല നിർണയം എന്നിവ പരിശോധിച്ചു വരികയാണെന്നും കേബിൾ ടി വി വഴിയുള്ള പഠനം സുതാര്യമാക്കാൻ നല്ല രീതിയിൽ നടപടി സ്വീകരിക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കലക്ടറെ അറിയിച്ചു.
കഴിഞ്ഞ ദിവസം ട്രൈബൽ മേഖലയായ ചെമ്പംകണ്ടം, ഒളകര ആദിവാസി കോളനികൾ സന്ദർശിച്ച് ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികളുടെ വിവരങ്ങൾ ജില്ലാ കലക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ശേഖരിച്ചിരുന്നു. തുടർന്ന് ചെമ്പംകണ്ടത്ത് പുതിയ ടവർ സ്ഥാപിക്കാനും ഒളകരയിൽ കേബിൾ നെറ്റ് വർക്കിലൂടെ ഓൺലൈൻ പഠനം ഉടൻ ആരംഭിക്കാനും തീരുമാനിച്ചിരുന്നു.
സമഗ്ര ശിക്ഷാ കേരള കോര്‍ഡിനേറ്റർ ബിന്ദു പരമേശ്വരൻ, എ ടി സി ടെലികോം സർക്കിൾ ഡിപ്ലോയ്മെൻ്റ് ലീഡ് രാഹുല്‍ ദാസ്, ടി ഡി ഒ സന്തോഷ് കുമാർ, കേരള വിഷൻ പ്രതിനിധി പി ആൻറണി, വിവിധ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാർ, സെക്രട്ടറിമാർ, തദ്ദേശ സ്ഥാപന ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
RELATED STORIES
ഷാഹി ജുമാ മസ്ജിദിലെ വെടിവയ്പ്: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് മുസ്ലിം...
25 Nov 2024 5:47 PM GMTഐപിഎല്‍ താരലേലം; സച്ചിന് ബേബി സണ്‍റൈസേഴ്സില്‍; സന്ദീപ് വാര്യരും...
25 Nov 2024 5:36 PM GMTഷാഹി ജുമാ മസ്ജിദ് വെടിവയ്പില്‍ വഹ്ദത്തെ ഇസ്ലാമി പ്രതിഷേധിച്ചു
25 Nov 2024 4:37 PM GMTവഖ്ഫ് സംരക്ഷണ സമിതി ഭാരവാഹികള്‍ എസ്വൈഎസ് നേതാവുമായി കൂടിക്കാഴ്ച്ച...
25 Nov 2024 4:33 PM GMTജിദ്ദയില്‍ ഏകദിന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റ്
25 Nov 2024 3:19 PM GMTഷാഹി ജുമാ മസ്ജിദിന് സമീപത്തെ സംഘര്‍ഷം: ബംഗളൂരുവിലായിരുന്ന മുസ്ലിം...
25 Nov 2024 3:14 PM GMT